ബി.െജ.പി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് അനുമതി അന്വേഷിച്ച ബി.ജെ.പി കമീഷൻ റിപ്പോർട്ടിൽ കോടികളുടെ ഞെട്ടിക്കുന്ന ഇടപാടുകളെ കുറിച്ച കണ്ടെത്തലുകൾ. 17 കോടി രൂപയാണ് കോളജ് അംഗീകാരത്തിനായി ആവശ്യപ്പെട്ടത്. 5.60 കോടി നൽകിയെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത് നൽകേണ്ട പണത്തിെൻറ ഒരു ഭാഗം മാത്രമാണെന്നും ഡൽഹിയിൽ ഇടപാടിന് ചുക്കാൻ പിടിച്ച സതീഷ് നായർ മൊഴി നൽകി. പാലക്കാട് ജില്ലയിലെ ഒരു കോളജിന് അംഗീകാരം കിട്ടാൻ അഞ്ച് കോടി ബി.ജെ.പി നേതാവ് എം.പി രമേശ് വഴി നൽകിയെന്ന പരാമർശവുമുണ്ട്. ഇത് രമേശ് കമീഷനോട് നിഷേധിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ കെ.പി. ശ്രീശൻ മാസ്റ്റർ, എ.കെ. നസീർ എന്നിവർക്ക് മുമ്പാകെ പരാതിക്കാരനായ വർക്കല എസ്.ആർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ. ഷാജി ആരോപണം ആവർത്തിച്ചു. ഡൽഹിയിലുള്ള സതീഷ് നായർ, റിച്ചാർഡ് ഹേ എം.പിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസ്, സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന രാകേഷ് ശിവരാമൻ എന്നിവരും ഇടപെെട്ടന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കമീഷെൻറ നിഗമനങ്ങൾ
ഗുരുതരമായ അഴിമതി ആരോപണം. കേരളത്തിൽ ഉൾപ്പെടെ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം വാങ്ങിനൽകുന്ന വലിയ മാഫിയ സംഘം പ്രവർത്തിക്കുന്നു. മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട ആളുകൾ കോടികൾ കോഴ വാങ്ങി അംഗീകാരം നൽകുന്നതിനാലാണ് 2016 മുതൽ ലോധാ കമീഷനെ നിയമിച്ചത്. എന്നിട്ടും ഇത്തരം അഴിമതികൾ നടക്കുന്നതിെൻറ പിന്നിൽ പാർട്ടിയുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നത് പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. പരാതിയിലെ കാര്യങ്ങളും 5.60 കോടി ആർ.എസ്. വിനോദ് കൈപ്പറ്റിയതും സത്യമെന്ന് തെളിഞ്ഞു. കണ്ണദാസും എസ്. രാകേഷും മെഡിക്കൽ കോളജിെൻറ അംഗീകാരത്തിനായി ശ്രമിച്ചത് സാമ്പത്തിക ലക്ഷ്യത്തോടെയെല്ലന്ന വാദം വിശ്വസനീയമല്ല. പരാതി കഴമ്പുള്ളതും സത്യവുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഉചിത നടപടികൾ സംസ്ഥാന പ്രസിഡൻറ് എടുക്കണം.
ആർ. ഷാജി (പരാതിക്കാരൻ)
5.60 കോടി രൂപ തെൻറ സെയിൽടാക്സ് കൺസൾട്ടൻറും വക്കീലുമായ വിേനാദിൽനിന്ന് ആർ.എസ്. വിനോദ് നേരിട്ട് പണമായി രൊക്കം കൈപ്പറ്റി. കേരളത്തിനകത്തും പുറത്തും പല മെഡിക്കൽ കോളജുകൾക്കും അംഗീകാരം വാങ്ങിക്കൊടുത്ത ആളാണ് സതീഷ് നായരെന്നും ഇയാൾ വഴി കേരളത്തിലും അംഗീകാരം വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അറിഞ്ഞതിനാലാണ് പണം നൽകിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോഴിക്കോട്ടുകാരനായ ഡോ. നാസർ തുടങ്ങാനുദ്ദേശിക്കുന്ന കേരള മെഡിക്കൽ കോളജിന് അംഗീകാരം വാങ്ങിയതും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വഴി അഞ്ച് കോടി നൽകിയാണ്. പണം നൽകിയ ശേഷം മെഡിക്കൽ കൗൺസിലിെൻറ പരിശോധനക്ക് കാത്തിരുന്ന ഞങ്ങൾക്ക് സതീഷിൽ നിന്ന് കിട്ടിയ മറുപടി ഉടൻ പരിശോധന ഉണ്ടാകില്ലെന്നാണ്. എന്നാൽ, അടുത്ത ദിവസം തന്നെ പരിശോധന നടന്നത് അയാളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തി. വാങ്ങിയ പണം ഇവർ എം.സി.െഎ അധികാരികൾക്ക് നൽകിയിട്ടിെല്ലന്ന് ബോധ്യപ്പെട്ടതിനാൽ ഇവരുമായി ബന്ധം അവസാനിപ്പിച്ചു.
ആേരാപണവിധേയനായ ആർ.എസ്. വിനോദ്
പണം പൂർണമായും കൈപ്പറ്റി. അത് തെൻറ ബിസിനസിെൻറ ഭാഗം മാത്രമാണെന്നും തന്നെ സമീപിക്കുന്ന ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്തുകൊടുക്കാറുണ്ടെന്നും പാർട്ടിയെ ഒരു തരത്തിലും ബന്ധപ്പെടുത്താറില്ലെന്നും കമീഷനെ അറിയിച്ചു. പരാതിക്കാരെൻറ നിലപാട് കമീഷന് മുമ്പാകെ ആർ.എസ്. വിനോദ് അംഗീകരിച്ചു. പെരുമ്പാവൂരിലുള്ള മുസ്ലിം ഹവാല ഇടപാടുകാരൻ വഴിയാണ് പണം നിശ്ചിത കമീഷൻ നൽകി ഡൽഹിയിൽ എത്തിച്ചത്.
രാകേഷ് ശിവരാമൻ
കുമ്മനത്തിെൻറ പ്രൈവറ്റ് സെക്രട്ടറിയായി പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. സാമ്പത്തിക ഏർപ്പാടുകളിൽ തനിക്ക് പങ്കില്ല. പണമെല്ലാം നഷ്ടപ്പെട്ട് ഒന്നും നടക്കാത്ത സ്ഥിതിയിലാണ് പരാതിക്കാരൻ ആർ.എസ്. വിനോദ് വഴി താനുമായി കാണുന്നത്. ഒരു ഹിന്ദു സ്ഥാപനം എന്ന നിലയിൽ അതിനെ സഹായിക്കാൻ ബന്ധപ്പെട്ടു. മെറ്റാരു തെറ്റും വന്നിട്ടില്ല. കണ്ണദാസിെൻറ പിൻബലത്തിൽ അംഗീകാരത്തിന് ഒന്നു ശ്രമിച്ച് നോക്കാം എന്നാണ് വിചാരിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അറിയാതെ കണ്ണദാസിനെ സമീപിച്ചത് വലിയ തെറ്റായി മനസ്സിലാക്കുന്നു. കോളജിന് അംഗീകാരം ലഭിച്ച ശേഷം പ്രസിഡൻറിനോട് പറയാമെന്നാണ് വിചാരിച്ചത്. 15 ലക്ഷം രൂപ കണ്ണദാസും രാകേഷ് ശിവരാമനും ആവശ്യപ്പെെട്ടന്ന പരാതിക്കാരെൻറ ആരോപണവും അദ്ദേഹം തള്ളി.
സതീഷ് നായർ (ഡൽഹിയിലെ ഇടനിലക്കാരൻ)
തനിക്ക് തരേണ്ട പണത്തിെൻറ ഒരു ഭാഗം മാത്രമാണ് കൈപ്പറ്റിയത്. ബാക്കി നൽകാത്തതുകൊണ്ടാണ് മെഡിക്കൽ കൗൺസിൽ പരിശോധന, അംഗീകാരം എന്നിവയിൽ ബന്ധപ്പെട്ടവരെ കാണാതിരുന്നത്. ഇൗ ഇനത്തിൽ ഒരു കോടി രൂപ നഷ്ടമായി. പണം വാങ്ങി മെഡിക്കൽ കോളജുകൾക്ക് അംഗീകാരം വാങ്ങി കൊടുക്കുന്നതിെന കുറിച്ച് തെൻറ ബിസിനസിെൻറ ഭാഗം മാത്രമാണെന്നായിരുന്നു കമീഷനോട് പറഞ്ഞത്. ഇത്തരം ഡീലുകൾ അഡ്വാൻസ് വാങ്ങി ചെയ്യാൻ കഴിയുന്നതല്ല. നല്ല വിശ്വാസമുള്ള ആരുടെയെങ്കിലും ധൈര്യത്തിലാണ് കാര്യങ്ങൾ നടത്താറുള്ളത്. അതേസമയം ഇതിന് പിന്നിൽ ശക്തരായ ആരോ ഉണ്ടെന്ന് കമീഷന് ബോധ്യപ്പെട്ടു. ആ പേര് പരാതിക്കാരൻ പറയാത്തതിനാലും സതീഷ് നായർ പറയാൻ കൂട്ടാക്കാത്തതുകൊണ്ടും അതിലേക്ക് കമീഷൻ കടന്നില്ല. പ്രശ്നം പറഞ്ഞുതീർക്കാൻ തയാറാണെന്നും പരാതിയുമായി മുന്നോട്ടുപോകാനാണ് ഷാജി ശ്രമിക്കുന്നതെങ്കിൽ അദ്ദേഹത്തിന് മാത്രമല്ല മറ്റ് പലർക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സതീഷ് നായർ പറഞ്ഞു.
എം.ടി. രമേശ്
എം.ടി. രേമശിെൻറ പേര് വന്നതിനാൽ അദ്ദേഹത്തോട് അത് അന്വേഷിച്ചു. പരാമർശം തീർത്തും അടിസ്ഥാന രഹിതവും തള്ളിക്കളയാവുന്നതുമാണെന്നാണ് എം.ടി. രമേശ് പറഞ്ഞത്. കേരള മെഡിക്കൽ കോളജിെൻറ ആവശ്യത്തിനായി രണ്ട് പ്രാവശ്യം ബന്ധപ്പെട്ടവർ തെന്ന സമീപിച്ചിരുെന്നങ്കിലും ഇൗ കാര്യത്തിൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിെച്ചന്നാണ് മൊഴി. ഇത് അന്വേഷണ പരിധിയിൽ വരാത്തതിനാലും പരാതിയിൽ ഇൗ പേര് പരാമർശിക്കാത്തതിനാലും വിഷയത്തിൽ കമീഷൻ അഭിപ്രായം പറയുന്നില്ലെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.