ഡോക്ടർമാരുടെ യോഗ്യത: നിലപാട് കടുപ്പിച്ച് മെഡിക്കൽ കൗൺസിൽ
text_fieldsകെ0ാച്ചി: ഡോക്ടർമാർ നൽകുന്ന എല്ലാ രേഖയിലും പേരും രജിസ്ട്രേഷന് നമ്പറും യോഗ്യതയും വ്യക്തമാക്കണമെന്ന നിർദേശം കർശനമാക്കി ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിൽ (ടി.സി.എം.സി). തെറ്റായ യോഗ്യത പ്രദര്‍ശിപ്പിച്ച് ചികിത്സ നടത്തിയതിന് ചില ഡോക്ടര്‍മാര്‍ പിടിയിലായത് കണക്കിലെടുത്താണ് കൗണ്‍സില്‍ നിലപാട് വീണ്ടും കര്‍ശനമാക്കുന്നത്. പരിശോധനക്കുറിപ്പുകൾ, മരുന്ന് കുറിപ്പടി, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ രേഖകൾക്കും നിബന്ധന ബാധകമാണ്.
സ്കാനിങ്, പതോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി തുടങ്ങിയ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് നൽകുന്ന ഡോക്ടര്‍മാരും ഇത് കർശനമായി പാലിക്കണം. അധിക യോഗ്യതകള്‍ നേടിയാല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റർ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ആശുപത്രി അധികൃതര്‍ ഉറപ്പാക്കണം.
വിദേശ മെഡിക്കൽ ബിരുദം നേടി കേരളത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാർ പേരിനൊപ്പം ‘ഇന്ത്യയിലെ എം.ബി.ബി.എസി’ന് തുല്യമെന്ന് നെയിംബോർഡിലും ലെറ്റർ ഹെഡിലും വലിയ അക്ഷരത്തിൽ എഴുതണമെന്ന് നേരേത്ത കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ മെഡിക്കല്‍ ബിരുദം ഉപയോഗിച്ച് രോഗികളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സിക്കുെന്നന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. എന്നാൽ, ഭൂരിഭാഗം ഡോക്ടര്‍മാരും ഇത് അംഗീകരിച്ചിരുന്നില്ല. അത്തരക്കാര്‍ക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ സര്‍ക്കാര്‍ സര്വിസിലടക്കം പലരും റഷ്യയില്‍നിന്ന് നേടിയ എം.ഡി ഫിസിഷ്യന്‍ ബിരുദം അതേപടി നെയിം ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് ബിരുദാനന്തര ബിരുദമെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതി. എന്നാല്‍, വര്‍ഷങ്ങളായി ഉപയോഗിക്കുന്ന യോഗ്യത ബോര്‍ഡില്‍നിന്ന് മാറ്റാനാവില്ലെന്ന നിലപാടിലാണവർ. മാത്രമല്ല, ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി കാക്കുകയുമാണ്. അതിനാൽ വിധിവന്നശേഷം ആലോചിക്കാമെന്നാണ് അവർ പറയുന്നത്.
എന്നാൽ, കൗണ്‍സില്‍ നടപടിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറയും (ഐ.എം.എ) കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷെൻറയും (കെ.ജി.എം.ഒ.എ) പിന്തുണയുണ്ട്. കൗൺസിലിെൻറ നിബന്ധനകൾ പാലിക്കണമെന്നാണ് സംഘടനകളുടെ നിർദേശം. കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.