ഇടുക്കി അടക്കം ആറ് മെഡിക്കൽ കോളജുകൾക്ക് ഇക്കൊല്ലം പ്രവേശനാനുമതിയില്ല
text_fieldsതിരുവനന്തപുരം: മതിയായ സൗകര്യമില്ലെന്ന് കണ്ടെത്തിയ ഇടുക്കി സർക്കാർ കോളജ് അടക്കം ആറ് മെഡിക്കൽ കോളജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചു. ഇതോടെ ഏകദേശം 650 ഒാളം മെഡിക്കൽ സീറ്റുകൾ നഷ്ടമാകും. എം.സി.െഎ അംഗീകാരത്തിന് കോഴ ആേരാപണത്തിൽപെട്ട വർക്കല എസ്.ആർ മെഡിക്കൽ കോളജ്, ചെർപ്പുളേശ്ശരി കേരള മെഡിക്കൽ കോളജ് എന്നിവയും അംഗീകാരം ലഭിക്കാത്തതിൽ ഉൾപ്പെടുന്നു.
ഇൗ രണ്ട് കോളജുകൾക്കും തൊടുപുഴ അൽ-അസർ, വയനാട് ഡി.എം. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് എന്നിവക്കും 17-18, 18-19 വർഷങ്ങളിലെ പ്രവേശനം വിലക്കിയിട്ടുണ്ട്. പത്തനംതിട്ട മൗണ്ട് സിയോൺ, ഇടുക്കി സർക്കാർ മെഡിക്കൽ കോളജ് എന്നിവയിൽ 17-18 വർഷത്തേക്കാണ് വിലക്ക്. കണ്ണൂർ മെഡിക്കൽ കോളജിൽ 50 സീറ്റ് വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 100 സീറ്റിൽ അവർക്ക് പ്രവേശനാനുമതിയുണ്ട്. കൂടുതൽ ആവശ്യപ്പെട്ട 50 സീറ്റിന് അനുമതിയില്ല. ഇടുക്കി അടക്കം ആറ് മെഡിക്കൽ കോളജുകളിൽ 100 സീറ്റ് വീതമാണുണ്ടായിരുന്നത്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ ചില കോളജുകള്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നടത്തുെന്നന്ന് കണ്ടതോടെയാണ് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി ഇല്ലാത്ത കോളജുകളുടെ പട്ടിക പുറത്തിറക്കിയത്. കേരളത്തിലേതടക്കം ദേശീയതലത്തിൽ 69 കോളജുകള്‍ക്കാണ് അനുമതി ഇല്ലാത്തത്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയും തലവരി ആവശ്യപ്പെടുകയും ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ കൗൺസിൽ നിർദേശിച്ചു.
അഖിലേന്ത്യ േക്വാട്ട സീറ്റുകളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയവും മറ്റു സീറ്റുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സിയും (പ്രവേശന പരീക്ഷ കമീഷണര്‍) നടത്തുന്ന പൊതുകൗണ്‍സലിങ്ങിലൂടെ മാത്രമാണ് പ്രവേശനം. അല്ലാതെ നടത്തുന്ന പ്രവേശനം നിയമവിരുദ്ധമായിക്കണ്ട് നടപടി സ്വീകരിക്കുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് അനുമതി നിഷേധിക്കപ്പെട്ട കോളജുകളില്‍ നാലെണ്ണം ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. അവരുടെ പരാതി അടുത്തദിവസം ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്.
മെഡിക്കൽ കൗൺസിൽ അംഗീകാരം ഉറപ്പാക്കാൻ വർക്കല എസ്.ആർ മെഡിക്കൽ കോളജ് ഉടമ ബി.ജെ.പി നേതാക്കൾക്ക് 5.60 കോടി രൂപ കൊടുത്തത് കേരളത്തിൽ വൻ വിവാദമായിരിക്കെയാണ് ഇൗ കോളജിന് അംഗീകാരം കിട്ടിയില്ലെന്ന വിവരം പുറത്തുവന്നത്. ഇടപാടുമായി ബന്ധപ്പെട്ട് സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. കോഴ ആരോപണം അന്വേഷിച്ച ബി.ജെ.പിയുടെ റിപ്പോർട്ടിൽ അഞ്ച് കോടി രൂപ നൽകിയെന്ന് പരാമർശമുള്ള ചെർപ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളജിനും അംഗീകാരമില്ല. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വഴിയാണ് ഇതിന് പണം നൽകിയതെന്നായിരുന്നു പരാമർശം. അദ്ദേഹം ആരോപണം നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.