Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ/ എൻജിനീയറിങ്​...

മെഡിക്കൽ/ എൻജിനീയറിങ്​ പ്രവേശനം; വിജ്ഞാപനമായി

text_fields
bookmark_border
മെഡിക്കൽ/ എൻജിനീയറിങ്​ പ്രവേശനം;  വിജ്ഞാപനമായി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/ മെ​ഡി​ക്ക​ൽ/ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ, ഫാ​ർ​മ​സി, ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ൺ 21 വ​രെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന പ​രീ​ക്ഷ ജൂ​ലൈ 24നാ​ണ്. മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന നീ​റ്റ്​ -യു.​ജി പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. ആ​ർ​ക്കി​ടെ​ക്​​ച​ർ പ​രീ​ക്ഷ​ക്ക്​ കൗ​ൺ​സി​ൽ ഒാ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ ന​ട​ത്തു​ന്ന നാ​റ്റ പ​രീ​ക്ഷ​യു​ടെ സ്​​കോ​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണം അ​ഞ്ച്​ ഘ​ട്ട​മാ​യി

എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്ത​ണം. അ​ഞ്ച്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​യു​ടെ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ, ഒ​പ്പ്​ (ജെ.​പി.​ജി ഫോ​ർ​മാ​റ്റി​ൽ), സാ​ധു​വാ​യ ഇ-​മെ​യി​ൽ വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ (വി​ദ്യാ​ർ​ഥി​യു​ടെ​യോ ര​ക്ഷാ​ക​ർ​ത്താ​വി​െൻറ​യോ) എ​ന്നി​വ ആ​വ​ശ്യ​മാ​ണ്.

ര​ജി​സ്​​ട്രേ​ഷ​ൻ: വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, ജ​ന​ന തീ​യ​തി, ഇ-​മെ​യി​ൽ ​വി​ലാ​സം, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ, പാ​സ്​​വേ​ഡ്​ ആ​ക്​​സ​സ്​ കോ​ഡ്​ എ​ന്നി​വ ന​ൽ​കി ര​ജി​സ്​​ഷ്രേ​ൻ പൂ​ർ​ത്തി​യാ​ക്കാം. ഇൗ ​ഘ​ട്ട​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ന​മ്പ​ർ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ഴു​തി​വെ​ക്ക​ണം

അ​പേ​ക്ഷ​യി​ൽ വി​വ​രം ന​ൽ​ക​ൽ: ​അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഇൗ ​ഘ​ട്ട​ത്തി​ൽ കൃ​ത്യ​മാ​യി സ​ർ​മ​പ്പി​ക്കു​ക. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ബി.​ഫാം, മെ​ഡി​ക്ക​ൽ/ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു അ​പേ​ക്ഷ​യി​ൽ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാം. സാ​മു​ദാ​യി​ക സം​വ​ര​ണം (എ​സ്.​സി/ എ​സ്.​ടി/ ഒ.​ഇ.​സി/​എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ), ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള സം​വ​ര​ണം, പ്ര​ത്യേ​ക സം​വ​ര​ണം എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യി​ൽ നി​ശ്ചി​ത സ്ഥാ​ന​ത്ത്​ രേ​ഖ​പ്പെ​ടു​ത്ത​ണം. ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ കൃ​ത്യ​വും പൂ​ർ​ണ​വു​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ Final Submission ന​ട​ത്താം.

അ​പേ​ക്ഷ ഫീ​സ്​ ഒ​ടു​ക്ക​ൽ: ഒാ​ൺ​ലൈ​നാ​യോ വെ​ബ്​​സൈ​റ്റി​ൽ​നിന്ന്​ ല​ഭി​ക്കു​ന്ന ഇ- ​ചെ​ലാ​ൻ മു​ഖേ​നയോ പോ​സ്​​റ്റ്​ ഓ​ഫി​സ്​ ശാ​ഖ​ക​ൾ വ​ഴി​യോ ഒ​ടു​ക്കാം.

ഫോ​േ​ട്ടാ, ഒ​പ്പ്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ

അ​പേ​ക്ഷ​ക​െൻറ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ, ഒ​പ്പ്, അ​നു​ബ​ന്ധ​രേ​ഖ​ക​ൾ എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

അ​ക്​​നോ​ള​ജ്​​മെൻറ്​ പേ​ജി​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ക്ക​ൽ:

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ക്​​നോ​ള​ജ്​​മെൻറ് പേ​ജി​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ സൂ​ക്ഷി​ക്ക​ണം. നേ​റ്റി​വി​റ്റി, ജ​ന​ന​തീ​യ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഒാ​ൺ​ലൈ​നാ​യി നി​ർ​ബ​ന്ധ​മാ​യും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

സാ​മു​ദാ​യി​ക സം​വ​ര​ണ​ത്തി​നാ​യി അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട രേ​ഖ​ക​ൾ

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന (എ​സ്.​ഇ.​ബി.​സി) വി​ഭാ​ഗ​ക്കാ​ർ കേ​ര​ള സ​ർ​ക്കാ​റി​െൻറ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ല്ലേ​ജ്​ ഒാ​ഫി​സി​ൽ നി​ന്ന്​ വാ​ങ്ങി അ​പ്​​ലോ​ഡ്​ ചെ​യ്യണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​തോ ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​തോ ആ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​കാ​ര്യ​മ​ല്ല. വി​ല്ലേ​ജ്​ ഒാ​ഫി​സി​ൽ നി​ന്ന്​ ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യാ​ർ​ഥ​മു​ള്ള​താ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. ജോ​ലി ആ​വ​ശ്യാ​ർ​ഥ​മു​ള്ള നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ സം​വ​ര​ണം ല​ഭി​ക്കില്ല. ഇ​വ​രെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ം.

എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​രി​ൽ നി​ന്ന്​ വാ​ങ്ങി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

മ​റ്റ്​ അ​ർ​ഹ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ടവർ (ഒ.​ഇ.​സി) സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ പ​ഠ​നാ​വ​ശ്യാ​ർ​ഥ​മു​ള്ള നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ല്ലേ​ജ്​ ഒാ​ഫി​സി​ൽ നി​ന്ന്​ വാ​ങ്ങി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഒ.​ഇ.​സി അ​പേ​ക്ഷ​ക​ർ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ ന​ൽ​കു​ന്ന ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

മൈ​നോ​റി​റ്റി സം​വ​ര​ണം: ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്​​ത സീ​റ്റി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ (മു​സ്​​ലിം/ കൃ​സ്​​ത്യ​ൻ) വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ ന​ൽ​കു​ന്ന നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക്കൊ​പ്പം അ​​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​ത്ത​വ​ർ വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ ന​ൽ​കു​ന്ന ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ (ഇ.​ഡ​ബ്ല്യു.​എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ഇ.​ഡ​ബ്ല്യു.​എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ല്ലേ​ജ്​ ഒാ​ഫി​സ​റി​ൽ​നി​ന്ന്​ വാ​ങ്ങി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medicaladmissionengineering
News Summary - Medical / engineering admission; As a notification
Next Story