സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: ഫീസ് നിർണയം വൈകിപ്പിച്ച് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെൻറുകളുമായി സർക്കാർ ഒത്തുകളിക്കുന്നെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോടതിപോലും തള്ളിയ കഴിഞ്ഞവർഷത്തെ ഫീസ് ഇൗടാക്കി ഇെക്കാല്ലം പ്രവേശനം നടത്തുന്നത് മാനേജ്മെൻറുകൾക്ക് കോടതിയെ സമീപിച്ച് കൂടുതൽ ഫീസ് വാങ്ങാൻ സൗകര്യം ഒരുക്കാനാണെന്നും ഇത് വിദ്യാർഥികളെ കുഴപ്പത്തിലാക്കുെമന്നും പ്രതിപക്ഷം ആരോപിച്ചു.
നിശ്ചയിച്ച സമയത്തുതന്നെ പ്രതിസന്ധി കൂടാതെ മെഡിക്കല്‍ പ്രവേശനം നടക്കുമെന്നും ഫീസ് െറഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വി.എസ്. ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കോടതിവിധി വന്ന് രണ്ടുവർഷമായിട്ടും ഫീ െറഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കാത്ത സര്‍ക്കാര്‍ ഇപ്പോഴാണ് അതിന് തയാറായത്. പ്രവേശനം നേടുന്ന കുട്ടികൾ എത്ര രൂപ ഫീസ് അടയ്ക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ല. നീറ്റ് ലിസ്റ്റ് പ്രകാരം പ്രവേശനം നടത്തണമെന്ന വ്യവസ്ഥ വന്നതോടെ സ്വാശ്രയ പ്രവേശനം ശുദ്ധീകരിക്കാന്‍ കിട്ടിയ സുവർണാവസരമാണ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
കോടതിവിധി വന്ന് നിയമവകുപ്പിെൻറ സംശയങ്ങള്‍ തീർക്കാനുള്ള സമയം മാത്രമേ ഫീ റെഗുലേറ്ററി കമ്മിറ്റി രൂപവത്കരണത്തിെൻറ കാര്യത്തില്‍ എടുത്തിട്ടുള്ളൂവെന്ന് മന്ത്രി ശൈലജ വ്യക്തമാക്കി. എട്ടിന് ആദ്യ അലോട്ട്മെൻറ് നടക്കുംമുമ്പ് ഫീസ് നിശ്ചയിക്കും. എങ്കിലും ഒരു വ്യവസ്ഥയെന്ന നിലയിലാണ് തൽക്കാലം കഴിഞ്ഞ തവണത്തെ ഫീസ് നിശ്ചയിക്കുകയും പിന്നീട് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് നല്‍കണമെന്ന ബോണ്ട് വിദ്യാർഥികളിൽനിന്ന് വാങ്ങാനും തീരുമാനിച്ചത്. ഇതിനോട് മാനേജ്മെൻറുകൾ യോജിച്ചിട്ടുണ്ട്.
സ്വീകരിച്ച നടപടികളെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രവേശന കാര്യത്തിൽ ആശങ്കക്ക് അടിസ്ഥാനമിെല്ലന്നും മന്ത്രി പറഞ്ഞു.സ്വാശ്രയ മാനേജ്മെൻറുകൾക്കുവേണ്ടി സർക്കാറും ഇടതുമുന്നണിയും ദാസ്യവേല ചെയ്യുകയാണെന്ന് ഇറങ്ങിപ്പോക്കിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.