മെഡിക്കൽ പ്രവേശനം: കോടതിവിധി എതിരായാൽ ആദ്യ കോളജിലേക്ക് മടങ്ങാൻ അവസരമൊരുക്കും
text_fieldsതിരുവനന്തപുരം: നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതിവിധി എതിരായാൽ ഈ കോളജുകളിൽ മോപ്-അപ് കൗണ്‍സലിങ്ങിലൂടെ (സ്പോട്ട് അഡ്മിഷൻ) പ്രവേശനം നേടിയവർക്ക് ആദ്യം ലഭിച്ച അഡ്മിഷൻ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍നടപടി സ്വീകരിച്ചേക്കും. പല വിദ്യാര്‍ഥികളും നേരേത്ത പ്രവേശനം ലഭിച്ച ബി.ഡി.എസ്, ആയുര്‍വേദം, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ തുടങ്ങിയ കോഴ്സുകൾ ഉപേക്ഷിച്ചാണ് സ്പോട്ട് അഡ്മിഷന് ഹാജരായത്. നാല് കോളജുകളിൽ എം.ബി.ബി.എസില്‍ ലഭിച്ച പ്രവേശനം കോടതിവിധിമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ആദ്യത്തെ കോഴ്സില്‍ തിരികെ പ്രവേശനം നൽകുന്ന കാര്യമാണ് സര്‍ക്കാറിെൻറ പരിഗണനയിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സമാനനിലപാട് സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിലെ കോടതിവിധി കണക്കിലെടുത്താകും അന്തിമ തീരുമാനം. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കോഴ്സ് ഉപേക്ഷിച്ചുവന്നവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
തൊടുപുഴ അല്‍ അസ്ഹർ, ഡി.എം വയനാട്, വര്‍ക്കല എസ്.ആര്, ഒറ്റപ്പാലം പി.കെ. ദാസ് എന്നീ കോളജുകളിലെ 550 സീറ്റുകളടക്കം രണ്ട് അലോട്ട്മെൻറുകള്‍ക്ക് ശേഷം ഒഴിവുവന്ന 715 എം.ബി.ബി.എസ് സീറ്റുകളിലേക്കും 599 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രവേശനപരീക്ഷ കമീഷണര്‍ സ്പോട്ട് അഡ്മിഷൻ നടത്തിയത്.
മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ നാല് കോളജുകളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിരുന്നു. ഹൈകോടതിയില്‍നിന്ന് അനുകൂലവിധി നേടിയതിനെത്തുടര്‍ന്നാണ് അവസാനവട്ടം മോപ്-അപിലൂടെ പ്രവേശനം നടത്തിയത്.
ഹൈകോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോപ്-അപ് കൗണ്‍സലിങ് കോടതി തടയുകയും പ്രവേശനം അനിശ്ചിതത്വത്തിലാവുകയും ചെയ്ത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം പ്രവേശനപരീക്ഷാകമീഷണര്‍ ആരോഗ്യമന്ത്രിയെയും വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെയും ധരിപ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി നാലുകോളജുകളിലെ പ്രവേശനം റദ്ദാക്കിയാല്‍ മോപ്-അപ് കൗണ്‍സലിങ് ഒന്നടങ്കം റദ്ദാക്കേണ്ടിവരും. ഈ കോളജുകളെ ഒഴിവാക്കി അവശേഷിക്കുന്ന സീറ്റുകളിലേക്ക് മാത്രം വീണ്ടും കൗണ്‍സലിങ് നടത്തണം.
അതോടെ അവശേഷിക്കുന്ന മെഡിക്കൽ സീറ്റുകളുടെ എണ്ണം 165 ആയി കുറയും. എന്നാല്‍, സാങ്കേതികമായി ആശയക്കുഴപ്പങ്ങളില്ലെന്നും വെള്ളിയാഴ്ച കോടതിവിധി വന്നാല്‍ രണ്ടുദിവസത്തിനകം കൗണ്‍സലിങ് പൂര്‍ത്തിയാക്കാനാകുമെന്നും പ്രവേശനപരീക്ഷാകമീഷണര്‍ പി.കെ. സുധീര്‍ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.