മെഡിക്കൽ പ്രവേശനത്തിൽ ഫീസ് ഘടന കീറാമുട്ടി; 20ന് സർവകക്ഷി യോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇൗമാസം 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി േയാഗം ചേരും.
സർക്കാർ, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിലെ മുഴുവൻ സീറ്റിലേക്കും നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ പ്രവേശനം. ഇതുവഴി ഉയർന്ന പ്രധാന പ്രശ്നം ഫീസ് ഘടന സംബന്ധിച്ചാണ്. ഇൻറർ ചർച്ച് കൗൺസിൽ മാനേജ്മെൻറിന് കീഴിലുള്ളത് ഒഴികെയുള്ള മുഴുവൻ സ്വകാര്യ സ്വാശ്രയ കോളജിലും നാല് ഫീസ് ഘടനയാണ് നിലവിലുള്ളത്.
മെറിറ്റ് സീറ്റിലെ രണ്ട് ഫീസ് ഘടനക്ക് പുറമെ മാനേജ്മെൻറ്്, എൻ.ആർ.െഎ സീറ്റുകളിലും വ്യത്യസ്ത ഘടനയാണ്. ഇൻറർ ചർച്ച് കൗൺസിലിന് കീഴിലുള്ള കോളജുകളിൽ ഏകീകൃത ഫീസ് ഘടനയും. 50 ശതമാനം സീറ്റിലെ പ്രവേശനം പൂർണമായും സർക്കാറും ബാക്കി മാനേജ്മെൻറുകളും നൽകുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. നീറ്റ് നിർബന്ധമാക്കിയ വിധിക്ക് പിന്നാലെ മുഴുവൻ സീറ്റിലേയും പ്രവേശനാധികാരം സർക്കാറുകൾ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനനുസൃതമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്.
മുഴുവൻ സീറ്റിലെയും പ്രവേശനം നടത്തുേമ്പാൾ വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കാനാകില്ലെന്ന് സർക്കാർ കരുതുന്നു. ഇതിൽ മാനേജ്മെൻറുകൾക്ക് എതിർപ്പുമുണ്ട്. എന്നാൽ, മുഴുവൻ സീറ്റും മറ്റ് പരിഗണനകളില്ലാതെ മെറിറ്റ് അടിസ്ഥാനത്തിൽ നികത്തുേമ്പാൾ വ്യത്യസ്ത ഫീസ് ഇൗടാക്കാനാവാത്ത സാഹചര്യവുമുണ്ട്.
കഴിഞ്ഞ വർഷം വരെ മെറിറ്റ് സീറ്റുകളിൽ ഇൗടാക്കിയ ഫീസ് ഇത്തവണ മുഴുവൻ സീറ്റിലും നടപ്പാക്കാൻ മാനേജ്മെൻറുകൾ ഒരുക്കവുമല്ല. ഇത് സർക്കാറിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആദ്യവട്ട ചർച്ച മാനേജ്മെൻറുകളുമായി നടത്തിയെങ്കിലും ഇക്കാര്യത്തിൽ ധാരണയൊന്നും രൂപപ്പെട്ടിട്ടില്ല. ഇൻറർചർച്ച് കൗൺസിലിന് കീഴിലുള്ള മെഡിക്കൽ കോളജുകൾ പിന്തുടരുന്ന ഏകീകൃത ഫീസ് രീതി നടപ്പാക്കുകയാണ് സർക്കാറിന് മുന്നിലുള്ള ഒരു പോംവഴി. എന്നാൽ, ഇത് സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റുകളിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന അവസരം ഇല്ലാതാക്കും.
കഴിഞ്ഞ വർഷം ബി.ഡി.എസ് പ്രവേശനത്തിന് ഏകീകൃത ഫീസ് ഇൗടാക്കാൻ മാനേജ്മെൻറുകളുമായി ധാരണയിലെത്തിയ സർക്കാർ പ്രതിഷേധം കനത്തതോടെ അതിൽനിന്ന് പിന്മാറുകയും വ്യത്യസ്ത ഫീസ് ഘടന നടപ്പാക്കുകയുമായിരുന്നു.
കേന്ദ്ര നിർദേശപ്രകാരം പ്രവേശന നടപടികൾക്ക് നേരത്തേ തന്നെ പ്രവേശന പരീക്ഷ കമീഷണറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
നീറ്റ് പരീക്ഷയുടെ ഫലം വരുന്ന മുറക്ക് കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ റാങ്ക് പട്ടിക പ്രത്യേകം വാങ്ങി പ്രവേശന നടപടി നടത്താനാണ് തീരുമാനം. പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ നീറ്റ് റാങ്ക് പരിശോധിച്ച് സംവരണക്രമം പാലിച്ചായിരിക്കും അലോട്മെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.