Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികാതിക്രമ...

ലൈംഗികാതിക്രമ സംഭവങ്ങളിലെ വൈദ്യപരിശോധന: ​ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

text_fields
bookmark_border
ലൈംഗികാതിക്രമ സംഭവങ്ങളിലെ വൈദ്യപരിശോധന: ​ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി
cancel

കൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇരകളുടെ വൈദ്യപരിശോധനക്ക്​ ഗൈനക്കോളജിസ്റ്റുകൾക്ക്​ മാത്രം അധികാരം നൽകുന്ന ​പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ - ലീഗൽ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- അന്തർദേശീയ മാർഗരേഖക്ക്​ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ തള്ളിയത്.

എല്ലാ പീഡന കേസുകളിലും ഈ ഭേദഗതി ബാധകമാക്കിയിട്ടില്ലെന്നും ലൈംഗിക ബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് വ്യവസ്ഥ ബാധകമെന്നുമുള്ള സർക്കാറിന്‍റെയും പൊലീസിന്‍റെയും വിശദീകരണം പരിഗണിച്ചാണ്​ ഉത്തരവ്​. ഭേദഗതിക്കുമുമ്പ് രജിസ്റ്റേർഡ് ഡോക്ടർമാർക്കെല്ലാം ഇരകളെ പരിശോധിക്കാൻ അധികാരമുണ്ടായിരുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ മറ്റ് ഡോക്ടർമാർക്കുള്ള അറിവും വൈദഗ്​ധ്യവും മാത്രമാണ്​ ഗൈനക്കോളജിസ്റ്റുകൾക്കുമുള്ളത്​. പ്രത്യേക പ്രാഗല്​​ഭ്യമോ ഫോറൻസിക് സയൻസ് അവഗാഹമോ തങ്ങൾക്കില്ല. ഗൈനക്കോളജിസ്റ്റുകളുടെ ജോലിഭാരം വർധിപ്പിക്കുന്നതാണ്​ ഭേദഗതിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പരിശോധനക്ക്​ ഗൈനക്കോളജിസ്റ്റുകളെ ചുമതലപ്പെടുത്തിയത് ഫോറൻസിക് തെളിവുശേഖരണം മാത്രം ലക്ഷ്യമാക്കിയല്ലെന്ന്​ സർക്കാർ വ്യക്തമാക്കി. ഇരകൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഇത്​ സഹായകരമാകുമെന്ന്​ ആരോഗ്യ വകുപ്പ്​ ചൂണ്ടിക്കാട്ടി. വ്യവസ്ഥപ്രകാരം അനിവാര്യമായ കേസുകളിലാണ്​ ഗൈനക്കോളജിസ്റ്റുകളുടെ പരിശോധന വേണ്ടിവരുന്നതെന്ന്​ ​പൊലീസും വ്യക്തമാക്കി.

ലൈംഗികബന്ധം നടക്കാത്ത ശാരീരിക പീഡനങ്ങളിൽ മറ്റ് ഡോക്ടർമാർക്കും പരിശോധന നടത്താൻ തടസ്സമില്ലെന്നും സർക്കാറും പൊലീസും അറിയിച്ചു. ഇതിൽനിന്ന്​ അധികൃതരുടെ കരുതലാണ് ബോധ്യമാകുന്നതെന്ന്​ വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച്​ ബന്ധപ്പെട്ട അധികൃതരെ ഹരജിക്കാർക്ക്​ സമീപിക്കാമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gynecologistmedical examinationkerala news
News Summary - Medical examination in rape cases: Gynecologists' plea rejected
Next Story