മെഡിക്കൽ ഫീസ് പുനർനിർണയം: മാനേജ്മെന്റുകൾക്ക് അധികനേട്ടം ഒരു കോടി വരെ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് 10 ശതമാനം വർധിപ്പിച്ചതോടെ സ്വാശ്രയ മെഡിക ്കൽ കോളജുകൾക്ക് അരക്കോടി മുതൽ ഒരു കോടി രൂപ വരെ അധികനേട്ടം. 100 സീറ്റുള്ള സ്വാശ്ര യ കോളജുകളിൽ അരക്കോടി മുതൽ 60 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസിനത്തിൽ കഴിഞ്ഞ വർഷത്ത െ അധികമായി ലഭിക്കുക. 150 സീറ്റുള്ള മെഡിക്കൽ കോളജുകളുടെ അധിക നേട്ടം മുക്കാൽ കോടി മുത ൽ ഒരു കോടി രൂപവരെയാണ്. 85 ശതമാനം സീറ്റുകളിലെ ഫീസാണ് കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയെ അപേക്ഷിച്ച് 10 ശതമാനം വർധിപ്പിച്ചത്.
15 ശതമാനം വരുന്ന എൻ.ആർ.െഎ ക്വോട്ട ഫീസ് 20 ലക്ഷമായി നിലനിർത്തുകയായിരുന്നു. ഇതിൽ 15 ലക്ഷം മാനേജ്മെൻറുകൾക്കും അഞ്ച് ലക്ഷം ബി.പി.എൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായുള്ള സർക്കാറിെൻറ സഞ്ചിതനിധിയിലേക്കും മാറ്റും. 50,000 മുതൽ 60,000 രൂപവരെയാണ് വാർഷിക ഫീസിൽ വർധന വരുത്തിയത്. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നായിരുന്നു സ്വാശ്രയ മാനേജ്മെൻറുകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. അതിന് ആനുപാതികമായ വർധന ഇൗ വർഷത്തെ ഫീസിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ ഫീസ് ഘടന അതുപോലെ നിലനിർത്താനാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതി തീരുമാനിച്ചത്. ഇതോടെയാണ് സ്വാശ്രയ മാനേജ്മെൻറുകൾ പ്രതീക്ഷിച്ച ഫീസ് വർധന ഇല്ലാതെ പോയത്.
കഴിഞ്ഞ വർഷം നിശ്ചയിച്ച ഫീസ് ഘടന ഹൈകോടതി റദ്ദാക്കുകയും പുനർനിർണയത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫീസ് നിർണയ സമിതിയുടെ ക്വോറം സംബന്ധിച്ച സാേങ്കതിക പ്രശ്നത്തിലായിരുന്നു കഴിഞ്ഞ വർഷത്തെയും ഇൗ വർഷത്തെയും ഫീസ് നിർണയം കോടതി റദ്ദാക്കുകയും പുനർനിർണയത്തിന് നിർദേശിക്കുകയും ചെയ്തത്. ഇതിനെ തുടർന്നാണ് അംഗബലം അഞ്ചാക്കാൻ നിയമനിർമാണം നടത്തി സർക്കാർ സമിതി പുനഃസംഘടിപ്പിച്ചത്. സമിതി നാല് ദിവസം കൊണ്ടാണ് 19 കോളജുകളുടെയും ഹിയറിങ് പൂർത്തിയാക്കിയത്.
സമിതിക്ക് ഫീസ് നിർണയിക്കാൻ അധികാരമില്ലെന്ന മാനേജ്മെൻറുകളുടെ വാദം ഹൈകോടതി തള്ളിയിരുന്നു. മാനേജ്മെൻറുകൾ നിശ്ചയിക്കുന്ന ഫീസിൽ ചൂഷണം ഉണ്ടെങ്കിൽ ഇടപെടാൻ മാത്രമേ സമിതിക്കാവൂ എന്നുമായിരുന്നു മാനേജ്മെൻറ് അസോസിയേഷെൻറ വാദം. ഹൈകോടതി വിധിക്കെതിരെ മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഫീസ് പുനർനിർണയത്തിനെതിരെ വീണ്ടും മാനേജ്മെൻറുകൾ കോടതിെയ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.