മെഡിക്കൽ കോളജ് കോഴവിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോളജ് കോഴ ആരോപണ ത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിെൻറ അടി സ്ഥാനത്തിലാണ് അന്വേഷണം. പരാതിക്കാരനായ പ്രതിപക്ഷനേതാവിൽനിന്ന് ക്രൈംബ്രാഞ്ച് മൊ ഴിയെടുത്തു. സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്ക് മെഡിക്കൽ കൗണ്‍സിലിെൻറ അംഗീകാരം വാങ്ങിനൽകാൻ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡൻറായിരുന്നപ്പോൾ നിയോഗിച്ച പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നേതൃത്വം വെട്ടിലായത്. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ പാർട്ടിതലത്തിൽ അച്ചടക്കനടപടിയുമുണ്ടായി. ഇതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം നടത്തി. കോഴ നൽകിയവരും ഇടനിലക്കാരും പാർട്ടി കമീഷൻ അംഗങ്ങളും ആരോപണം തള്ളിപ്പറഞ്ഞതോടെ ആദ്യം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല.
സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടാത്ത അഴിമതി ആയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ശിപാർശയോടെയാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത്. ഇേതാടൊപ്പം പ്രതിപക്ഷനേതാവ് നൽകിയ കത്ത് കൂടി ആയുധമാക്കി ഒരു മാസം മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവിൻെറ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കളോട് മൊഴി രേഖപ്പെടുത്താൻ സമയം ചോദിെച്ചങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കായതിനാൽ അവർ സമയം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈംബ്രാഞ്ച് അന്വേഷണം ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.