'ഫിറ്റ്നസില്ലാത്ത' ഉദ്യോഗസ്ഥർക്ക് കൊല്ലം കലക്ടറുടെ മുന്നറിയിപ്പ്- ജാഗ്രത!
text_fieldsകൊല്ലം: കോവിഡ് മഹാമാരിയും പ്രകൃതിദുരന്തവുമൊക്കെയായി കുറെയേറെ ജാഗ്രതാനിർദേശങ്ങൾ കലക്ടർ ബി. അബ്ദുൽ നാസറിെൻറ ഫേസ്ബുക്ക് പേജിലൂടെ കൊല്ലം ജില്ലക്കാർ കണ്ടിട്ടുണ്ട്.
എന്നാൽ, തിങ്കളാഴ്ച വളരെ ചുരുങ്ങിയ വാക്കുകളിൽ വ്യത്യസ്തമായൊരു മുന്നറിയിപ്പ് ആ പേജിൽ പ്രത്യക്ഷപ്പെട്ടു. മുന്നറിയിപ്പ് ലക്ഷ്യമിട്ടത് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തടിയൂരാൻ എളുപ്പവഴി തേടുന്ന സർക്കാർ ഉദ്യോഗസ്ഥരെയായിരുന്നു.
ഇല്ലാത്ത അസുഖം ഉണ്ടെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് തടിതപ്പാൻ ശ്രമിക്കുന്ന വിരുതർക്കുള്ള അസ്സൽ 'ട്രോൾ മുന്നറിയിപ്പ്'. സർക്കാർ സർവിസിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അത്യാവശ്യം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവർ സർക്കാർ സർവിസ് ഡ്യൂട്ടിക്കും ഫിറ്റ് ആവാൻ സാധ്യത കുറവാണ്. ജാഗ്രത! എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. കലക്ടറുടെ മുന്നറിയിപ്പിനെ പിന്തുണച്ചും ഇലക്ഷൻ ബൂത്തുകളിലെ അസൗകര്യങ്ങളാണ് ഉദ്യോഗസ്ഥർ ഇത്തരം ചുമതലകളിൽ നിന്ന് ഒഴിയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയും നിരവധിപേർ വൈറൽ പോസ്റ്റിൽ കമൻറുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.