മെഡിക്കൽ കോളജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ആവർത്തിക്കുന്ന ചികിത്സപ്പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉന്നതതല യോഗം വിളിച്ചു. ഇന്ന് തിരുവനന്തപുരത്താണ് യോഗം. പ്രിൻസിപ്പാൾമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം വിളിച്ച് ചേർത്തത്.
കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കലാണ് പ്രധാന അജണ്ട. പ്രിൻസിപ്പൽമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിനെത്താനാണ് നിർദേശം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം നാല് സംഭവങ്ങളാണ് സമീപകാലത്ത് നടന്നത്. നാലു വയസ്സുകാരിക്ക് കൈവിരലിനുപകരം നാവിന് ശസ്ത്രക്രിയ ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവമാണ് മറ്റൊന്ന്. ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലുള്ള യുവതിയെ ഐ.സി.യുവിൽ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിത സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.