മെഡിക്കൽ പി.ജി പിന്നാക്ക സംവരണം; ഉത്തരവിറക്കിയത് ഉപസംവരണം വ്യക്തമാക്കാതെ
text_fieldsതിരുവനന്തപുരം: ഉപസംവരണത്തിനുള്ള ശതമാനം വ്യക്തമാക്കാതെ മെഡിക്കൽ, ഡെൻറൽ പി.ജി കോഴ്സുകളിലെ പിന്നാക്ക (എസ്.ഇ.ബി.സി) സംവരണം 27 ശതമാനമാക്കാൻ ഉത്തരവ്. നേരത്തേ ഒമ്പതു ശതമാനമായിരുന്ന എസ്.ഇ.ബി.സി സംവരണം ഉയർത്താൻ കഴിഞ്ഞ 27ലെ മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് എസ്.ഇ.ബി.സി സംവരണത്തിൽ ഉപസംവരണം നിലനിൽക്കുേമ്പാഴാണ് അതു വ്യക്തമാക്കാതെയുള്ള ആരോഗ്യവകുപ്പിെൻറ ഉത്തരവ്. മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിൽ എസ്.ഇ.ബി.സി സംവരണം മൊത്തം 30 ശതമാനമാണ്. ഇതിൽ ഒമ്പതു ശതമാനം ഇൗഴവ വിഭാഗത്തിനും എട്ടു ശതമാനം മുസ്ലിം വിഭാഗത്തിനും ഉപസംവരണമുണ്ട്.
പിന്നാക്ക ഹിന്ദു, ലത്തീൻ കത്തോലിക്ക വിഭാഗങ്ങൾക്ക് മൂന്നു വീതവും ധീവര, വിശ്വകർമ വിഭാഗങ്ങൾക്ക് രണ്ട് വീതവും കുശവ, കുടുംബി, പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതവുമാണ് ഉപസംവരണം.
ഇൗ പാറ്റേണിൽ മാറ്റം വരുത്തുന്നത് എസ്.ഇ.ബി.സിയിലെ ഏതെങ്കിലും വിഭാഗങ്ങൾക്ക് ശതമാനത്തിൽ കുറവ് വരാനുമിടയാക്കും. മെഡിക്കൽ പി.ജി കോഴ്സുകളിലും എസ്.ഇ.ബി.സി സംവരണം 30 ശതമാനമാക്കി ഉയർത്തണമെന്നായിരുന്നു പിന്നാക്ക വിഭാഗ കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയത്.
എന്നാൽ, 27 ശതമാനം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ബിരുദ കോഴ്സുകളെ അപേക്ഷിച്ച് പി.ജി കോഴ്സിൽ മൂന്നു ശതമാനം സംവരണം കുറച്ചതിനാൽ ഉപസംവരണം പ്രത്യേകം വ്യക്തമാക്കണമായിരുന്നു. ഉപസംവരണമില്ലാത്ത ഉത്തരവ് പ്രവേശന നടപടികളിൽ പ്രതിസന്ധി സൃഷ്ടിക്കും. കേന്ദ്രസർക്കാർ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 27 ശതമാനമാണ് ഒ.ബി.സി സംവരണം അനുവദിച്ചത്. കേന്ദ്ര സർക്കാർ ഒ.ബി.സിയിൽ ഉപസംവരണം അനുവദിച്ചിട്ടില്ല. കേന്ദ്രം 27 ശതമാനം നടപ്പാക്കിയത് പരിഗണിച്ചാണ് കേരളത്തിലും പി.ജി സീറ്റുകളിൽ 27 ശതമാനമാക്കിയതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, നിലവിൽ കേരളത്തിൽ പ്രധാന കോഴ്സുകളിെലല്ലാം എസ്.ഇ.ബി.സി വിഭാഗത്തിനുള്ള വിദ്യാഭ്യാസ സംവരണം 30 ശതമാനമാണ്. ഇൗ പാറ്റേണിൽ മാറ്റംവരുത്തിയും ഉപസംവരണം പ്രത്യേകം വ്യക്തമാക്കാതെയും ഉത്തരവിറക്കിയതാണ് പ്രതിസന്ധിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.