മെഡിക്കൽ വിവാദം: മന്ത്രി ശൈലജക്ക് ക്ലീൻചിറ്റ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ റീ ഇംേബഴ്സ്മെൻറ് വിവാദത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് വിജിലൻസിെൻറ ക്ലീൻചിറ്റ്. മന്ത്രിയുടെ ഭർത്താവിെൻറ പേരിൽ ചികിത്സ െചലവ് എഴുതിയെടുത്തതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ ഇടക്കാല റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ആശ്രിതരുടെ ചികിത്സ ആനുകൂല്യം സർവിസിൽനിന്ന് വിരമിച്ചവർ കൈപ്പറ്റുന്നതിൽ തെറ്റില്ലെന്നും വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ വിജിലൻസ് ഹാജരാക്കി. ഇതുസംബന്ധിച്ച് 1993, 2004 വർഷങ്ങളിൽ സർക്കാർ വിജ്ഞാപനങ്ങൾ, സർക്കാറിെൻറ ഹാൻഡ്ബുക്ക് എന്നിവയാണ് അന്വേഷണസംഘം റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്.
എന്നാൽ, ഇത്തരം ഉത്തരവുകൾ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ബാധകമല്ലെന്നും ഇതിൽ വിശദമായ വാദം പറയാൻ സമയം വേണമെന്നും ഹരജിക്കാരനായ ബി.ജെ.പി ദേശിയ നിർവാഹകസമതി അംഗം വി. മുരളീധരെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 26ലേക്ക് മാറ്റി.
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. മന്ത്രിയുടെ ഭർത്താവും കണ്ണൂർ മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും മട്ടന്നൂർ സർക്കാർ എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കെ.കെ. ഭാസ്കരെൻറ ചികിത്സക്കായി െചലവായ 1,80,088 രൂപ അനധികൃതമായി എഴുതിയെടുക്കാൻ ശ്രമിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.