മതസംഘടനകളുടെ പേരിൽ സംവരണം: ഉത്തരവ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മതസംഘടനകൾക്ക് സീറ്റ് സംവരണം ഉറപ്പാക്കുന്നരീതിയിൽ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് പിൻവലിച്ചു. ന്യൂനപക്ഷ കോളജുകളിലെ സാമുദായിക സീറ്റുകളിലെ മെറിറ്റ് അട്ടിമറിക്കാൻ വഴിവെക്കുന്ന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്തയും മുസ്ലിം സംഘടനകളിൽനിന്ന് ഉയർന്ന പ്രതിഷേധവുമാണ് ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ വഴിയൊരുക്കിയത്. ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ മതന്യൂനപക്ഷങ്ങളിലെ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിഷ്കർഷിക്കുന്നതായിരുന്നു ഉത്തരവ്.
മതമോ മതങ്ങളിലെ ഉപവിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. മുസ്ലിം സമുദായത്തിൽനിന്ന് സംവരണത്തിന് പരിഗണിക്കാൻ ‘മുസ്ലിം’ എന്ന ഒറ്റവിഭാഗേമ ഉണ്ടാകൂവെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി.
ന്യൂനപക്ഷ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ സാമുദായിക േക്വാട്ട സീറ്റുകളുടെ വിഭജനം നടത്തിക്കൊണ്ട് ജൂലൈ 29ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് പിൻവലിച്ചത്. അപാകതകൾ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് ഉടൻ പുറപ്പെടുവിക്കും. മുസ്ലിം സംഘടനകളായ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് എന്നിവയിലെ അംഗങ്ങളുടെ മക്കൾക്ക് പ്രത്യേകം സീറ്റ് സംവരണം ചെയ്യുന്നരീതിയിലാണ് ഉത്തരവിറങ്ങിയത്. കോഴിക്കോട് കെ.എം.സി.ടി, കണ്ണൂർ, കൊല്ലം അസീസിയ, ട്രാവൻകൂർ മെഡിക്കൽ കോളജുകളിലും കണ്ണൂർ ഡെൻറൽ കോളജ്, അസീസിയ ഡെൻറൽ കോളജ്, അൽ അസ്ഹർ ഡെൻറൽ കോളജ് എന്നിവിടങ്ങളിലുമാണ് സംഘടന അടിസ്ഥാനത്തിൽ സാമുദായിക സീറ്റ് വിഭജിച്ചത്. ഇൗ സീറ്റുകളിൽ പ്രവേശനത്തിന് റവന്യൂ അധികാരികൾ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മതസംഘടന ഭാരവാഹിയോ മഹല്ല് ഖാദിയോ നൽകുന്ന രേഖയും ഹാജരാക്കണമെന്നായിരുന്നു ഉത്തരവിൽ നിർദേശിച്ചിരുന്നത്.
മതസംഘടനകൾക്ക് സംവരണം നൽകുന്നരീതിയിലുള്ള ഉത്തരവിനെതിരെ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ സംഘടനകൾ രംഗത്തുവരികയും വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു.
മുസ്ലിം സമുദായത്തിനകത്തെ ഉപവിഭാഗങ്ങൾ എന്ന വിചിത്രമായ പരിഗണനയോടെയാണ് മതസംഘടനകൾക്കായി മെഡിക്കൽ സീറ്റ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നത്. സാമുദായിക സീറ്റിലെ പ്രവേശനത്തിനായി കോളജ് മാേനജ്മെൻറുകൾ സമർപ്പിച്ച സീറ്റ് വിഭജനകണക്ക് പരിശോധനയില്ലാതെ സർക്കാർ അംഗീകരിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിലെ വിദ്യാർഥികൾക്ക് ഒന്നടങ്കം ലഭിക്കേണ്ട ആനുകൂല്യം ചില സംഘടനകൾക്ക് മാത്രമാക്കി ചുരുക്കിയതിന് പിന്നിൽ സീറ്റ് കച്ചവടതാൽപര്യമാണെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.