മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ് സീറ്റുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനായി സീറ്റുകൾ വർധിപ്പിക്കാനുള്ള സംസ്ഥാ ന സർക്കാർ തീരുമാനം വിവാദത്തിൽ. സർക്കാർ മെഡിക്കൽ കോളജുകൾക്ക് പുറമെ എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലും 10 ശതമാന ം സീറ്റുകൾ വർധിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
സീറ്റ് വർധനക്കായി അപേക്ഷിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇന്നലെ വൈകീട്ട് ഉത്തരവിറക്കിയത്.
മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ)യുടെയും ആരോഗ്യ സർവകലാശാലയുടെയും അനുമതി ലഭിക്കാത്ത രണ്ട് മെഡിക്കൽ കോളജുകൾക്കും സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വർക്കല എസ്.ആർ കോളജ്, പാലക്കാട് ചെറുപ്പുളശ്ശേരി കേരള മെഡിക്കൽ കോളജിനുമാണ് അനുമതി ലഭിച്ചത്.
കേരള മെഡിക്കൽ കോളജിലെ വിദ്യാർഥികളെ മറ്റ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ആരോഗ്യ സർവകലാശാലയും സർക്കാറും നേരത്തെ തീരുമാനിച്ചിരുന്നു. വർക്കല എസ്.ആർ കോളജിൽ 2016 ബാച്ചിലേക്ക് മാത്രമാണ് എം.ബി.ബി.എസിന് അഡ്മിഷൻ നടന്നത്. ബാക്കി വർഷങ്ങളിൽ അഡ്മിഷൻ നടന്നിട്ടില്ല. ബി.ജെ.പി നേതാക്കൾക്കെതിരായ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഈ കോളജിനെതിരെ അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം, സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിൽ നിന്ന് 10 ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്‍റിന്‍റെ കീഴിലുള്ള നാല് മെഡിക്കൽ കോളജുകൾ 10 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. സർക്കാറിന്‍റെ പുതിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ ഒരു വിഭാഗം ന്യൂനപക്ഷ മാനേജ്മെന്‍റുകൾ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.