മെഡിക്കൽ പ്രവേശനം; സ്പോട്ട് അഡ്മിഷൻ അധികാരം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള സമയക്രമം മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. രണ്ട് റൗണ്ട് കൗൺസലിങ്ങാണ് പ്രവേശനത്തിന് നിശ്ചയിച്ചിട്ടുള്ളത്. അവശേഷിക്കുന്ന സീറ്റുകൾ മോപ് അപ് റൗണ്ടിലൂടെ നികത്തണം. ഇതിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ പ്രവേശനാധികാരം കോളജ് മാനേജ്മെൻറുകൾക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുഴുവൻ സീറ്റുകളിലേക്കും സംസ്ഥാനത്ത് പ്രവേശന പരീക്ഷാ കമീഷണർ നേരിട്ടാണ് അലോട്ട്മെൻറ് നടത്തിയത്. അഖിലേന്ത്യ േക്വാട്ട, ഡീംഡ്/ കേന്ദ്ര സ്ഥാപനങ്ങൾ, സ്റ്റേറ്റ് േക്വാട്ട എന്നിവക്ക് വെവ്വേറെ സമയവും കൗൺസലിങ്ങും നിശ്ചയിച്ചാണ് വിജ്ഞാപനം ഇറക്കിയത്.
പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മേയ് 10ന് നടക്കും. ജൂൺ ആദ്യത്തിൽ ഫലം പ്രസിദ്ധീകരിക്കും. അഖിലേന്ത്യ േക്വാട്ടയിലും ഡീംഡ്/ കേന്ദ്രസ്ഥാപനങ്ങളിലേക്കുമുള്ള ആദ്യ റൗണ്ട് കൗൺസലിങ് ജൂൺ 12നും 24നും ഇടയിൽ നടക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ ജൂലൈ മൂന്നിനകം പ്രവേശനം നേടണം. സംസ്ഥാന േക്വാട്ടയിലെ ആദ്യ കൗൺസലിങ് ജൂൺ 25നും ജൂലൈ അഞ്ചിനുമിടയിൽ നടക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ ജൂലൈ 12നകം പ്രവേശനം നേടണം. ഒാൾ ഇന്ത്യ േക്വാട്ടയിയെും ഡീംഡ്/ കേന്ദ്ര സ്ഥാപനങ്ങളിലെയും രണ്ടാം റൗണ്ട് കൗൺസലിങ് ജൂലൈ ആറിനും 12നുമിടയിൽ നടക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ ജൂലൈ 22നകം പ്രവേശനം നേടണം. സംസ്ഥാന േക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അേലാട്ട്മെൻറ് ജൂലൈ 15നും 26നുമിടയിൽ നടക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർ ആഗസ്റ്റ് മൂന്നിനകം പ്രവേശനം നേടണം.
ഡീംഡ്/ കേന്ദ്രസ്ഥാപനങ്ങളിലേക്കുള്ള മോപ്അപ് റൗണ്ട് കൗൺസലിങ് ആഗസ്റ്റ് 12നും 22നുമിടയിൽ നടക്കും. ആഗസ്റ്റ് 26നകം പ്രവേശനം നേടണം. സംസ്ഥാന േക്വാട്ടയിലെ ഒഴിവുവരുന്ന സീറ്റുകളിലേക്ക് ആഗസ്റ്റ് നാലിനും എട്ടിനുമിടയിൽ മോപ്അപ് റൗണ്ട് കൗൺസലിങ് നടത്തും. അലോട്ട്മെൻറ് ലഭിക്കുന്നവർ ആഗസ്റ്റ് 12നകം പ്രവേശനം േനടണം. ഡീംഡ്/ കേന്ദ്ര സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള അവസാന തീയതി ആഗസ്റ്റ് 31ഉം സംസ്ഥാന േക്വാട്ടയിലുള്ളവയിൽ ആഗസ്റ്റ് 18ഉം ആണ്. മോപ് അപ് റൗണ്ടിന് ശേഷം സീറ്റുകൾ ഒഴിവുണ്ടായാൽ അവ നികത്താൻ ഒഴിവുള്ള സീറ്റുകളുടെ പത്തിരട്ടി കുട്ടികളുടെ പട്ടിക കൗൺസലിങ് നടത്തുന്ന ഏജൻസി ബന്ധപ്പെട്ട കോളജിന് കൈമാറണമെന്ന വ്യവസ്ഥ പുതിയ വിജ്ഞാപനത്തിലുണ്ട്. ഡീംഡ്/ കേന്ദ്രസ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 27നും സ്റ്റേറ്റ് േക്വാട്ടയിൽ വരുന്ന സ്ഥാപനങ്ങളിലേക്കുള്ള പട്ടിക ആഗസ്റ്റ് 13നും കൈമാറണം. എന്നാൽ, എൻ.ആർ.െഎ േക്വാട്ടയിലെ പ്രവേശനം സംബന്ധിച്ച് വിജ്ഞാപനത്തിൽ പ്രത്യേക പരാമർശമില്ല. എൻ.ആർ.െഎ േക്വാട്ടയിലെ പ്രവേശനാധികാരത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ
സെക്രട്ടറി അനിൽ വള്ളിൽ പറഞ്ഞു. സംസ്ഥാന േക്വാട്ടയിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമീഷണർ നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയാണ് അലോട്ട്മെൻറ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.