ശിരോവസ്ത്രമുള്ള ഫോട്ടോയുടെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് റജിസ്‌ട്രേഷൻ നിഷേധിച്ചു
text_fieldsവടുതല(ആലപ്പുഴ):ചെവിയും കഴുത്തും പ്രദർശിപ്പിക്കാത്ത ഫോട്ടോ നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് റജിസ്‌ട്രേഷൻ നിഷേധിച്ചതായി പരാതി. അലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്തിൽ കുന്നയിൽ വീട്ടിൽ ആസിയ ഇബ്രാഹീമിെൻറ അപേക്ഷയുടെ ഒപ്പം വെക്കേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോയിൽ ചെവിയും കഴുത്തും കാണാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് റജിസ്‌ട്രേഷൻ നിഷേധിക്കുകയായിരുന്നു.
എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജിൽ നിന്ന് 2016 മെയ് മാസത്തിൽ ബി.എച്ച്.എം.എസും ഇേൻറൺഷിപ്പും പൂർത്തിയാക്കിയ ആസിയ, സെപ്റ്റംബർ മാസത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ നൽകിയ റജിസ്‌ട്രേഷൻ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഇസ്‌ലാമിക അനുശാസനകൾ പാലിച്ച് തലമുടിയും ചെവിയും കഴുത്തുമെല്ലാം മറച്ച ഫോട്ടോ മാറ്റണമെന്ന് അപേക്ഷ നൽകാനെത്തിയ ആസിയയോട് ഒഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.
ചെവിയും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫോട്ടോ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രം തന്റെ ഭരണഘടനാപരമായ മൗലികാവകാശമാണെന്നും ചെവിയും കഴുത്തും പുറത്തുകാണിക്കുന്ന ഫോട്ടോ വേണമെന്ന് മെഡിക്കൽ കൗണ്സിലിന്റെയോ മറ്റോ നിയമത്തിലും പറയുന്നില്ലെന്നും ആസിയ ചൂണ്ടിക്കാണിച്ചതോടെ അധികൃതർ വഴങ്ങുകയും ആസിയയുടെ അപേക്ഷ ഒഫീസ് സ്വീകരിക്കുകയും ചെയ്തു.
എന്നാൽ, ഒരു മാസത്തിനുശേഷം കൂടുതൽ വ്യക്തതയുള്ള ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് സർട്ടിഫിക്കറ്റിനുപകരം ആസിയയെ തേടിയെത്തിയത്. കത്തിനോട് പ്രതികരിച്ചുകൊണ്ട് വ്യക്തത കൂടിയ ഫോട്ടോകൾ പൂർണ ഹിജാബിൽ തന്നെ ആസിയ സമർപ്പിച്ചു. എന്നാൽ ഇതുവരെയും റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാൻ മെഡിക്കൽ കൗൺസിൽ സന്നദ്ധമായിട്ടില്ല. ഭരണഘടന മുഴുവൻ പൗരന്മാർക്കും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ധിക്കാരപൂർവം തടഞ്ഞും നിയമങ്ങൾ ദുർവ്യാഖ്യാനിച്ചും തന്റെ രജിസ്‌ട്രേഷൻ വൈകിക്കുന്ന മെഡിക്കൽ കൗൺസിൽ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ആസിയ തെൻറ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് വാർത്ത പുറത്തുവന്നത്.
സോഷ്യൽ മീഡിയയിലൂടെ വാർത്ത പരന്നതോടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധം ശക്തമാകുകയും ആസിയക്ക് പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുകയും ചെയ്തതോടെയാണ് വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് നൽകാൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ തിരുമാനിച്ചത്. സൂക്ഷമപരിശോധനക്ക് ശേഷമായിരിക്കും സർട്ടിഫിക്കറ്റ് നൽകുകയെന്നും ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ വീണ്ടും അപേക്ഷ സമർപ്പിക്കണ്ടിവരുമെന്നും കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.