ഔഷധ സസ്യകൃഷി 152.86 ഹെക്ടറില്‍; ക്ഷേത്രങ്ങളില്‍ പൂജക്കും മാലക്കുമായി തുളസി എത്തിച്ചു കൊടുക്കും
text_fieldsതിരുവനന്തപുരം: കേരളത്തിൽ തുടക്കമിട്ട വന ഔഷധ സസ്യകൃഷി ഒമ്പത് ജില്ലകളിലെ 152.86 ഹെക്ടര്‍ പ്രദേശത്ത് വ്യാപിപ്പിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാതിര്‍ത്തികളിൽ വന ഔഷധ സസ്യകൃഷി വ്യാപിപ്പിക്കാമെന്നാണ് വനം വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ജില്ലകളില്‍ ഉള്‍പ്പെടുന്ന വനം ഡിവിഷനുകളില്‍ ഔഷധ സസ്യകൃഷി നടത്തേണ്ട പ്രദേശങ്ങളുടെ വിവരങ്ങളും പട്ടികയും കൈമാറിയിട്ടുണ്ട്.
ആന അടക്കം വന്യമൃഗശല്യം തടയാൻ വനാതിര്‍ത്തികളില്‍ ബയോ ഫെന്‍സിങ് മാതൃകയില്‍ മഞ്ഞളും തുളസിയും അടങ്ങുന്ന ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാനാണു പദ്ധതി. വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയും പദ്ധതി ലക്ഷ്യമിടുന്നു. മഞ്ഞള്‍, തുളസി എന്നിവ വ്യാപകമായി കൃഷി ചെയ്യാനാണ് നിര്‍ദേശം. വിളവെടുക്കുമ്പോള്‍, വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ മാലക്കും പൂജക്കുമായി തുളസി വ്യാപകമായി എത്തിച്ചു കൊടുക്കാനാണ് തീരുമാനം. മഞ്ഞള്‍ ആയുര്‍വേദ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ട്രൈഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഇവ വിതരണം ചെയ്യും. ഓരോ മേഖലയിലും കൃഷി ചെയ്യുന്നതിനായി നൂറുകണക്കിന് കുടുംബങ്ങളെയാണ് ചുമതലപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.