ജവാദിന് മരുന്നെത്തുന്നു; മുംബൈയിൽനിന്ന്
text_fieldsഎടവണ്ണപ്പാറ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന എടവണ്ണപ്പാറ സ്വദേശി ജവാദ ിനുള്ള മരുന്ന് തിങ്കളാഴ്ച എത്തും. ഏപ്രിൽ നാലിനാണ് സഹായം തേടി ജവാദ് ഫേസ്ബുക്ക് അക്ക ൗണ്ടിൽ പോസ്റ്റിട്ടത്. തുടർന്ന് നിരവധി സന്നദ്ധ സംഘടനകൾ രംഗത്ത് വന്നെങ്കിലും ഫലം കണ്ടില്ല. സുഹൃത്തും നാട്ടുകാരനുമായ എളമരം സ്വദേശി മൻസൂർ മുക്കം അഗ്നിരക്ഷ സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എൻ. വിജയനെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് വഴി തെളിഞ്ഞത്.
11 വർഷമായി രക്താർബുദത്തിന് ചികിത്സ നടത്തുന്ന തനിക്ക് മുംബൈയിൽനിന്ന് മരുന്ന് എത്തിച്ചുനൽകാൻ മാർഗങ്ങളുണ്ടോ എന്നാണ് ജവാദ് അന്വേഷിച്ചത്. കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന ഒന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന മരുന്നാണ് ലഭിക്കേണ്ടിയിരുന്നത്. മുംബൈയിൽനിന്ന് എങ്ങനെ മരുന്നെത്തിക്കുമെന്ന് അറിയില്ലെങ്കിലും പരമാവധി ശ്രമിക്കാമെന്ന് പറഞ്ഞ വിജയൻ നാട്ടുകാരനും ആർമി ഇൻഫെൻട്രി ബറ്റാലിയനിലെ മേജറുമായ റിനൂപിനെ വിളിച്ചു. മേജർ ജവാദിനെ ഫോണിൽ ബന്ധപ്പെടുകയും മരുന്ന് കമ്പനിയുടെ പേര് വിവരങ്ങൾ വാങ്ങുകയും ചെയ്തു. അേദ്ദഹത്തിെൻറ സ്വന്തം ഉത്തരവാദിത്തത്തിൽ സത്യവാങ്മൂലം കമ്പനിക്ക് എഴുതി നൽകി.
മഹാരാഷ്ട്ര താനെയിലെ മരുന്ന് നിർമാണ കമ്പനിയാണ് ജവാദിന് മരുന്ന് നൽകിയിരുന്നത്. താനെയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള മുംബൈയിലെ പ്രധാന തപാൽ ഓഫിസിലേക്ക് മരുന്ന് എത്തിക്കുന്നതിന് പൊലീസ് കമീഷണറെയും ഫോണിൽ ബന്ധപ്പെട്ടു. ദൗത്യം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല. അവസാനം അരുണാചൽപ്രദേശിലെ ബൈക്ക് റൈഡേഴ്സ് അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് കമീഷണറുടെ സഹായത്തോടെ മരുന്ന് കമ്പനിയിലെത്തിയപ്പോഴാണ് വിതരണം 30 കിലോമീറ്റർ അകലെയുള്ള പരോൾ എന്ന സ്ഥലത്താെണന്നറിയുന്നത്.
കമീഷണർക്കൊപ്പം അവിടെയെത്തി മരുന്ന് പാക്ക് ചെയ്ത് ജവാദിെൻറ മേൽവിലാസത്തിൽ അയക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഇത് കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. പോസ്റ്റൽ സർവിസ് വഴി പാലക്കാട് അതിർത്തികടന്ന് തിങ്കളാഴ്ച വൈകീട്ടോടെ എടവണ്ണപ്പാറയിെലത്തും. ഇന്ത്യൻ ആർമിയുടെയും ഫയർഫോഴ്സിെൻറയും മുംബൈ പോലീസിെൻറയും ശ്രമമാണ് വിജയം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.