സ്പെഷ്യാലിറ്റി മരുന്നുകൾക്ക് ക്ഷാമം; ലോക്ഡൗൺ കാലത്തും ചെക്കിന് നിർബന്ധംപിടിച്ച് കമ്പനികൾ
text_fieldsകാസർകോട്: സ്പെഷ്യാലിറ്റി മരുന്നുകൾക്ക് ക്ഷാമം നിലനിൽക്കേ ലോക്ഡൗൺ കാലത്തും ഒാർഡറുകൾക്ക് ചെക്ക് ചേ ാദിച്ച് മരുന്നു കമ്പനികൾ. കൊറിയർ സർവീസില്ലാത്തതിനാൽ ചെക്ക് എത്തിച്ച് നൽകാനാവുന്നില്ലെന്ന് ഏജൻസികൾ പറ യുന്നു.
ചെക്കില്ലാതെ ബിൽ ചെയ്യാനാവില്ലെന്ന് അവശ്യ സർവിസിെൻറ കാര്യത്തിലും നിർബന്ധംപിടിക്കുന്ന ചില കമ ്പനികളുണ്ടെന്ന് ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹനൻ ‘മാധ്യമ’ത്തോടു പറഞ്ഞു. സംസ്ഥാനത്ത് സ്പെഷ്യാലിറ്റി മരുന്നുകൾക്ക് ക്ഷാമമുണ്ട്. വിമാന-കൊറിയർ സേവനങ്ങളുടെ അപര്യാപ്തത കാരണമാണ് ക്ഷാമമുണ്ടാകുന്നത്. സനോഫി എന്ന അന്താരാഷ്ട്ര കമ്പനിയുടേതുൾപ്പെടെ നേരത്തെ ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്ന മരുന്നുകളും തീരെ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
ലോക്ഡൗൺ കാരണം ആളുകൾ ഡോക്ടറെ കാണാത്തതിനാൽ ജീവൻരക്ഷ മരുന്നുകൾക്ക് ക്ഷാമമില്ല. വേദനസംഹാരി മരുന്നുകൾക്കും വിൽപന കുറവാണ്. ഹൃദ്രോഗം, രക്തസമ്മർദം, കൊളസ്ട്രോൾ ഉൾപ്പെടെ സ്ഥിരം കഴിക്കുന്ന മരുന്നുകൾക്കാണ് ആവശ്യക്കാരുള്ളത്.
ഗുജറാത്ത്, ചണ്ഡീഗഡ്, ചെന്നൈ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എറണാകുളത്തെ കോസ്റ്റ് ആൻഡ് ഫ്രൈറ്റ് സേവനം നടത്തുന്ന കൊറിയർ കേന്ദ്രങ്ങളിലാണ് മരുന്നെത്തുക. എന്നാൽ, എറണാകുളത്തുനിന്ന് മലബാർ ജില്ലകളിലെ വിതരണക്കാരിേലക്ക് മരുന്ന് എത്തുന്നത് വളരെ വൈകിയാണെന്ന് വിതരണക്കാർ പറയുന്നു.
മരുന്നു വിതരണത്തിന് കൊറിയർ സംവിധാനങ്ങൾക്ക് പ്രത്യേകാനുമതി നൽകിയാൽ ഇൗ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് വിതരണക്കാരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.