കോവിഡ് ചെറുക്കാൻ വാക്സിന് മുെമ്പ മരുന്ന് എത്തിയേക്കും
text_fieldsകൊച്ചി: കോവിഡ് ചെറുക്കാൻ വാക്സിന് മുെമ്പ മരുന്ന് എത്തിയേക്കും. ലോകമെമ്പാടുമായി 300ൽ അധികം ഗവേഷണ സ്ഥാപനങ്ങളിലാണ് മരുന്ന് പരീക്ഷണങ്ങൾ അതിവേഗം പുരോഗമിക്കുന്നത്. ഒപ്പം വാക്സിൻ പരീക്ഷണവും നടക്കുന്നു. പല രാജ്യങ്ങളും കണ്ടുപിടിച്ച വാക്സിൻ മനുഷ്യരിൽ പാർശ്വഫലങ്ങൾ സൃഷ്ടിച്ചതോടെ കൂടുതൽ സമയംതേടിയിരിക്കുകയാണ്.
ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കാൻ ലക്ഷ്യമിട്ട 'കോവിഡ് ഷീൽഡ്' വാക്സിനിലും അത് സംഭവിച്ചു. അതിനാൽ ഗവേഷണ സ്ഥാപനങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് മരുന്ന് കണ്ടെത്തുന്നതിലാണ്. കൊച്ചി ആസ്ഥാനമായ പി.എൻ.പി െവസ്പർ വികസിപ്പിച്ച പി.എൻ.ബി 001 എന്ന മരുന്നിെൻറ മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണവും തുടരുകയാണ്. 160 ഒാളം കേന്ദ്രങ്ങളിൽ മനുഷ്യരിലെ പരീക്ഷണം അവസാനത്തിലാണ്.
വാക്സിന് ഒേട്ടറെ വെല്ലുവിളികളുണ്ട്. ആർക്കൊക്കെ നൽകണം, എത്രവർഷം ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, മറ്റ് രോഗങ്ങളുള്ളവർക്ക് നൽകുന്നതിലെ പ്രശ്നങ്ങൾ തുടങ്ങിയവ. എന്നാൽ, മരുന്നിൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാരും പറയുന്നത്. മരുന്ന് രോഗം സ്ഥിരീകരിക്കുന്നവർക്ക് നൽകിയാൽ മതി. പാർശ്വഫലം ഉണ്ടായാലും അങ്ങിനെ തന്നെ. മറ്റൊന്ന് മരുന്ന് കോവിഡ് പ്രതിരോധിക്കാനായി നൽകാൻ കഴിെഞ്ഞന്നും വരാം. എലിപ്പനിക്കെതിരെ നൽകുന്ന ഡോക്സി സൈക്ലിൻ പ്രതിരോധ മരുന്നായും ആളുകൾക്ക് നൽകുന്നത് ഉദാഹരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.