26 മരുന്നുകൾ കൂടി വിലനിയന്ത്രണത്തിൽ
text_fieldsകോഴിക്കോട്: പാരസിറ്റമോൾ കുത്തിവെപ്പും കുട്ടികൾക്കുള്ള ഡി.പി.ടി വാക്സിനുമടക്കം 26 മരുന്നുകൾ കൂടി വിലനിയന്ത്രണത്തിൽ. ഹെപ്പൈറ്ററ്റിസ് ബി വാക്സിനും പാമ്പു വിഷത്തിനെതിരെയുള്ള കുത്തിവെപ്പുമടക്കം 11 മരുന്നുകൾക്ക് ദേശീയ ഒൗഷധ വില നിയന്ത്രണ സമിതി വില വീണ്ടും കുറക്കുകയും ചെയ്തു.
ഡി.പി.ടിയും ഹിബും ഹെപ്പറ്റൈറ്റിസ് ബി വാക്സിനും ചേർന്ന കുത്തിവെപ്പ് മരുന്ന് വിലനിയന്ത്രണത്തിലുൾപ്പെടുത്തി ഒരു മില്ലിക്ക് 72.84 രൂപയായി നിശ്ചയിച്ചു.
വേദനസംഹാരിയായ മോർഫീൻ കുത്തിവെപ്പ്, അപസ്മാര ചികിത്സക്കുപയോഗിക്കുന്ന സോഡിയം വാൽപ്രോയറ്റ് 500 എം.ജി ഗുളിക, രക്തവാത രോഗികൾക്കും മറ്റും വേദനസംഹാരിയായി നൽകുന്ന ഡിക്ലോഫെനാക് ഗുളിക, ഫംഗസ് ബാധക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന ക്ലോട്രിമസോൾ ലോഷൻ, മറ്റൊരു ചർമരോഗ മരുന്നായ പെർമത്രിൻ, വിവിധ തരം പാരസിറ്റമോൾ കുത്തിവെപ്പുകൾ തുടങ്ങിയവയാണ് വിലനിയന്ത്രണത്തിൽ പുതുതായി വന്നത്. ഇതോടെ വില നിയന്ത്രണത്തിലുള്ള മരുന്നുകളുടെ എണ്ണം 750 കടന്നു.
മോർഫിൻ കുത്തിവെപ്പ് 15എം.ജി /എം.എല്ലിന് ഒരു മില്ലി ലിറ്ററിന് 28.04 രൂപയായി നിജപ്പെടുത്തി. പനിക്കും വേദനക്കും മരുന്നായ ഇബുപ്രോഫൻ എന്ന മൂലകത്തിൽപ്പെടുന്ന 400 എം.ജി ഗുളികക്ക് ഒന്നിന് ഒരു രൂപയാണ് വില. പാരസിറ്റമോൾ കുത്തിവെപ്പ് അര മില്ലിലിറ്ററിന് 2.90ഉം ഒരു മില്ലിക്ക് 3.97ഉം മൂന്ന് മില്ലിക്ക് 8.24 രൂപയുമായി വിലനിയന്ത്രണത്തിലുൾപ്പെടുത്തുകയായിരുന്നു. പാരസിറ്റമോൾ കുത്തിവെപ്പ് നാല് മില്ലിക്ക് 10.37, അഞ്ച് മില്ലിക്ക് 12.51 എന്നിങ്ങനെയാണ് സമിതി നിശ്ചയിച്ച വില. പ്രാദേശികമായ നികുതികൾക്ക് പുറമേയാണിത്.
വിലനിയന്ത്രണ പട്ടികയിലുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഒരു മില്ലിക്ക് വില 71.6 രൂപയായി വീണ്ടും കുറച്ചു. ഒരു ലിറ്റർ ഗ്ലൂക്കോസ് ഇഞ്ചക്ഷന് 24.43 രൂപയായും കുറച്ചു. ഡി.പി.ടി വാക്സിൻ അര മില്ലി 12.85 രൂപ, പാമ്പ് വിഷചികിത്സക്കുള്ള ആൻറിവെനമായ ല്യോഫില്ലിസെഡ് പോളിെവലൻറ് പത്ത് മില്ലിക്ക് 527.21 രൂപ, ഗർഭനിരോധനത്തിനുള്ള കോപ്പർ െഎ.യു.ഡിക്ക് ഒന്നിന് 260.87 രൂപ, രക്തം കട്ടപിടിക്കുന്നതിനെതിരെയുള്ള ഹെപാറിൻ ഇഞ്ചക്ഷൻ ഒരു മില്ലിക്ക് 36.73
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.