വിലയിലും ഗാഢതയിലും വ്യത്യാസം; മരുന്ന് വില്പന തടഞ്ഞു
text_fieldsപാലക്കാട്: ഹൈഡ്രജന്‍ പെറോക്സൈഡ് ടോപിക്കല്‍ സൊല്യൂഷന് ഐ.പി മൂന്ന് ശതമാനം എന്ന മരുന്നുവില്പന ഡ്രഗ്സ് കണ്ട്രോളര് തടഞ്ഞു. ഇന്ത്യന്‍ ഫാര്‍മകോപ്പിയ പ്രകാരം മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് ഹൈഡ്രജന്‍ പെറോക്സൈഡ് ഐ.പി ആറ് ശതമാനം ഗാഢതയില്‍ വിപണിയിലിറക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിന് വിരുദ്ധമായി മൂന്ന് ശതമാനം ഗാഢതയോടെയാണ് വിപണിയിലിറക്കുന്നത്.
നാഷനൽ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിച്ചതു പ്രകാരം മരുന്നിെൻറ വില 100 മില്ലിക്ക് 5.25 രൂപയാണ്. എന്നാല്‍ വിലനിയന്ത്രണം മറികടന്ന് 18 രൂപ നിരക്കിലാണ് വിപണിയിലിറക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായ സൈമര്‍ ഫാര്‍മ എന്ന കമ്പനിയുടേതാണ് മരുന്ന്. ജില്ലയിലെ ഒരു സ്വകാര്യ ഔഷധ മൊത്തവിതരണ സ്ഥാപനത്തില്‍ നിന്നാണ് മരുന്ന് കണ്ടെത്തിയത്.
പാലക്കാട് ജില്ല ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ എം.സി. നിഷിതിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി. സൈമര്‍ ഫാര്‍മയുടെ ഈ മരുന്ന് കൈവശമുളള ഔഷധ ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍, മൊത്തവിതരണ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവര്‍ വില്പന നിര്‍ത്തി വിശദാംശങ്ങള്‍ പാലക്കാട് ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഓഫിസില്‍ അറിയിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.