മരുന്ന് ക്ഷാമം: 24 മണിക്കൂർ ഉപവാസം അവസാനിപ്പിച്ച് എം.കെ. രാഘവന്‍; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ സമരമെന്ന് എം.പി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ മരുന്നുക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ. രാഘവൻ എം.പി നടത്തുന്ന 24 മണിക്കൂർ ഉപവാസം അവസാനിപ്പിച്ചു. എം.കെ. രാഘവന്‍ സാഹിത്യകാരൻ യു.കെ. കുമാരൻ നാരങ്ങാനീര് നൽകി. ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലാണ് എം.കെ. രാഘവൻ 24 മണിക്കൂർ ഉപവാസം ആംരംഭിച്ചത്.
ആരോഗ്യ മന്ത്രി മെഡിക്കൽ കോളജ് അധികൃതരുമായി നടത്തുന്ന ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സമരം തുടരുമെന്ന് എം.കെ. രാഘവൻ വ്യക്തമാക്കി. മരുന്നു കമ്പനികൾക്ക് പണം നൽകാൻ മന്ത്രി അടിയന്തര നടപടി സ്വീകരിക്കണം. അല്ലെങ്കിൽ പാവപ്പെട്ട രോഗികൾ പിടഞ്ഞു മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി.
അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനികൾക്ക് നിലവിലുള്ള കുടിശ്ശിക ഉടൻ കൊടുത്തു തീർക്കാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. വിതരണക്കാരുടെ സമരം കാരണമുള്ള ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മരുന്നുക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഡോ. എം.കെ. മുനീർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.