Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കോ ലീഗൽ കേസുകൾ:...

മെഡിക്കോ ലീഗൽ കേസുകൾ: ആരോഗ്യവിവരങ്ങൾ ഇനി പൊലീസിന്​ കൈമാറുക ഡിജിറ്റലായി

text_fields
bookmark_border
medico legal cases
cancel

തി​രു​വ​ന​ന്ത​പു​രം: കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ വ്യ​ക്തി​ക​ളു​ടെ ആ​രോ​ഗ്യ-​പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്​​പോ​ർ​ട്ട​ലാ​യ ഇ-​ഹെ​ൽ​ത്തി​ൽ​​നി​ന്ന്​ ഡി​ജി​റ്റ​ലാ​യി പൊ​ലീ​സി​ന്​ കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. പൊ​ലീ​സി​ന്‍റെ ഡി​ജി​റ്റ​ൽ ഡേ​റ്റ ശൃം​ഖ​ല​യാ​യ ക്രൈം ​ആ​ൻ​ഡ്​ ക്രി​മി​ന​ൽ ട്രാ​ക്കി​ങ്​ നെ​റ്റ്​​വ​ർ​ക്ക്​ സി​സ്​​റ്റ​ത്തി​ലേ​ക്കാ​ണ് (സി.​സി.​ടി.​എ​ൻ.​എ​സ്)​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക.

നി​ല​വി​ൽ മെ​ഡി​ക്കോ ലീ​ഗ​ൽ കേ​സു​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ളും ക​ട​ലാ​സി​ലാ​ണ്​ ​പൊ​ലീ​സി​ന്​ ​ കൈ​മാ​റു​ന്ന​ത്. എ​ന്നാ​ൽ, കോ​ട​തി​യി​ല​ട​ക്കം സ​മ​ർ​പ്പി​ക്കു​ന്ന കേ​സ്​ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ സ്വ​ഭാ​വ​ത്തി​ലേ​ക്ക്​ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മെ​ഡി​ക്ക​ൽ രേ​ഖ​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും ഇ-​ഫ​യ​ൽ സ്വ​ഭാ​വം കൈ​വ​രു​ന്ന​ത്.

ഇ-​ഹെ​ൽ​ത്ത്​ സെ​ർ​വ​റി​​ലെ ഡേ​റ്റ പൊ​ലീ​സി​ന്​ കൈ​മാ​റു​ന്ന​ത്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ക്ര​മ​വി​രു​ദ്ധ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ലാ​ണ്​ സ​ർ​ക്കാ​റി​നോ​ട്​ അ​നു​വാ​ദം തേ​ടി​യ​ത്. സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യും ഡേ​റ്റ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തി​യു​മാ​ണ്​ വി​വ​ര കൈ​മാ​റ്റ​ത്തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന, ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ലെ പ​രി​ശോ​ധ​ന, മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന, പൊ​ലീ​സോ കോ​ട​തി​യോ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പ്രാ​യ​പ​രി​ധി നി​ർ​ണ​യ പ​രി​ശോ​ധ​ന, പോ​സ്റ്റ്​​മോ​ർ​ട്ടം, വൂ​ണ്ട്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി 12 ഇ​ന​ങ്ങ​ളി​ലാ​ണ്​ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​സ്താ​വ​ന​യും വേ​ണ്ടി​വ​രു​ന്ന​ത്.

പൊ​ലീ​സ്​ രേ​ഖാ​മൂ​ലം അ​പേ​ക്ഷി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്​ ഡോ​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഈ ​ന​ട​പ​ടി ക്ര​മ​ങ്ങ​ളാ​ണ്​ ഇ​നി ഓ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി​ത​ന്നെ പൊ​ലീ​സി​ന്​ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health informationpolicedigitalmedico legal cases
News Summary - Medico-legal cases- Now hand over health information to the police digitally
Next Story