മെഡിസെപ്: നിർബന്ധിച്ച് അംഗങ്ങളാക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: സർക്കാർ ജീവനക്കാരുടെ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ വിരമിച്ചവരെ നിർബന്ധിച്ച് അംഗങ്ങളാക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഓപ്ഷൻ നൽകാതെ അംഗങ്ങളാക്കുന്നതിനെതിരെ കൊച്ചി സർവകലാശാലയിൽനിന്ന് വിരമിച്ച കെ.സി. അലക്സാണ്ടർ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്.
ജൂലൈയിൽ നിലവിൽവന്ന മെഡിസെപ്പിനായി വർഷം തോറും 4800 രൂപയും 18 ശതമാനം നികുതിയുമാണ് പ്രീമിയമായി അടക്കേണ്ടതെന്ന് ഹരജിയിൽ പറയുന്നു. വിരമിച്ചവരും ഈ തുക നൽകണം. സുരക്ഷാ പദ്ധതികൾ സർക്കാർ സൗജന്യമായി നടപ്പാക്കണമെന്നിരിക്കെയാണ് തുക പിരിക്കുന്നത്. മറ്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ ഹരജിക്കാരെ മെഡിസെപ്പിൽ നിർബന്ധമായി അംഗങ്ങളാക്കുന്നതിൽനിന്ന് ഒഴിവാക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.