ഉത്തരവ് വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപ്പാക്കാനാകാതെ മെഡിസെപ്
text_fieldsതിരുവനന്തപുരം: ഉത്തരവ് നിലവിൽ വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ജീവനക്കാരുടെയും പ െൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പാക്കാനാകാതെ സർക്കാ ർ. ആഗസ്റ്റ് ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നായിരുന്നു ഉത്തരവ്. എന്നാൽ ക രാറുകാരായ റിലയൻസിന് മതിയായ എണ്ണം ആശുപത്രികളുമായി എംപാനൽ ചെയ്യാനായില്ല. ഇതോ ടെ അവരുമായി കരാർ ഒപ്പിടുന്നതും നീട്ടിെവച്ചു. വിവിധ തലങ്ങളിൽ ചർച്ച നടത്തിയിട്ടും പദ്ധതി യാഥാർഥ്യമാകാത്ത സാഹചര്യത്തിൽ നിലവിലേത് റദ്ദാക്കി വീണ്ടും ടെൻഡർ വേണമെന് നതടക്കം നിർദേശങ്ങൾ ധനവകുപ്പിൽ ഉയർന്നിട്ടുണ്ട്.
ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്ത പദ്ധതി ഇനിയും നടപ്പാക്കാനാകാത്തത് സർക്കാറിന് ക്ഷീണമായി. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നടക്കം നടപടികൾ ഒരാഴ്ചക്കകം ഉണ്ടാകണമെന്ന് കരാറുകാരോട് ആവശ്യെപ്പട്ടിട്ടുണ്ട്. വീണ്ടും ടെൻഡർ നടത്തിയാൽ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. നേരേത്ത നടന്ന ടെൻഡറിൽ റിലയൻസ് 2992.48 രൂപയാണ് േക്വാട്ട് ചെയ്തത്. പൊതുമേഖലാകമ്പനികൾ അടക്കം ഉയർന്ന തുകയാണ് ആവശ്യപ്പെട്ടിരുന്നത്. ഏറ്റവും കുറഞ്ഞ തുക സമർപ്പിച്ചവരെന്ന നിലയിലാണ് റിലയൻസിന് ടെൻഡർ ലഭിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളും പദ്ധതിയുമായി സഹകരിച്ചിട്ടില്ല.
സർക്കാർ-സഹകരണ ആശുപത്രികൾക്ക് പുറമെ വളരെ കുറഞ്ഞ എണ്ണം മാത്രമേ ലിസ്റ്റിലുള്ളൂ. മെഡിസെപിലെ ആശങ്ക പരിഹരിക്കണമെന്ന് ഭരണപക്ഷ സർവിസ് സംഘടനകൾ വരെ ആവശ്യമുന്നയിച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് ആഗസ്റ്റ് ഒന്നിന് നടപ്പാക്കാനിരുന്ന പദ്ധതി നീട്ടിെവച്ചത്. എന്നാൽ 18 ദിവസമായിട്ടും പ്രശ്നപരിഹാരമുണ്ടാക്കാനോ പദ്ധതി നടപ്പാക്കാനോ കഴിഞ്ഞിട്ടില്ല.
വീണ്ടും ടെൻഡർ നടത്താൻ കൂടുതൽ സമയം വേണ്ടി വരും.
മെഡിസെപ് സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കണം -െഎ.എം.എ
തിരുവനന്തപുരം: മെഡിസെപ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്ന് െഎ.എം.എ. മെഡിസെപ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികൾ വരുന്നത് കടുത്ത ചൂഷണത്തിനിടനൽകും. അത് റിലയന്‍സ് ആയാലും മറ്റ് കമ്പനികള്‍ ആയാലും. ഏതാണ്ട് 15 ശതമാനം മുതല്‍ 20 ശതമാനം വരെ തുക കമീഷനായി ഇത്തരം കമ്പനികള്‍ക്ക് ലഭിക്കുമ്പോള്‍ മികച്ചചികിത്സ നല്‍കുന്നതിന് തടസ്സമാകുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതന്, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് ഇപ്പോള്‍ ചികിത്സ സംബന്ധമായ െചലവുകളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നത്. അത് കൂടുതല്‍ വിപുലീകരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മെഡിസെപ് പദ്ധതി നടപ്പാക്കുന്നതാണ് അഭികാമ്യം.
ലോകത്തെമ്പാടും ഇന്‍ഷുറന്‍സ് പദ്ധതികള്‍ തകരുന്നതാണ് കാണുന്നത്. ഇന്ഷുറന്സുകാര് ചെയ്യുന്ന അതേ റോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നടപ്പാക്കാനാകും.
ഇതിന് വരുന്ന അധികെചലവ് മാത്രമാകും സര്‍ക്കാര്‍ വഹിക്കേണ്ടിവരുക. അതുപോലും റിലയന്‍സിനോ മറ്റ് കമ്പനികള്‍ക്കോ നല്കുന്ന തുകയുമായി നോക്കുമ്പോള്‍ വളരെ വളരെ കുറവുമാണ്.
പദ്ധതി പുതിയ സംരംഭമായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.