സമസ്ത നേതൃത്വവുമായി മീം നേതാക്കൾ ചർച്ച നടത്തി
text_fieldsമലപ്പുറം: മുസ്‌ലിം സമുദായത്തിനുള്ളിൽ ബാർബർ സമൂഹം അനുഭവിക്കുന്ന വിവേചനത്തിനെതിരെ മുസ്‌ലിം ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മെൻറ് (മീം) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിത നേതൃത്വവുമായി ചർച്ച നടത്തി. സമുദായത്തിെൻറ ഇടയിൽ ഈ വിഷയത്തിൽ അനുകൂല ഇടപെടൽ നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ വ്യക്തമാക്കി. മലപ്പുറം സുന്നി മഹലിൽ നടന്ന ചർച്ചയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം .ടി. അബ്ദുല്ല മുസ്ലിയാർ എന്നിവരാണ് മുസ്‌ലിം ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മെൻറ് (മീം) നേതാക്കൾക്ക് ഉറപ്പു നൽകിയത്.
മീം നേതാക്കൾ സമർപ്പിച്ച നിവേദനത്തിൽ അനുഭാവപൂർണ്മായ ഇടപെടൽ ഉണ്ടാകുമെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി. മീം സംസ്ഥാന പ്രസിഡണ്ട് എൻ കുഞ്ഞിമുഹമ്മത് പട്ടാമ്പി, ജനറൽ സെക്രട്ടറി വി.എം.അബു മാസ്റ്റർ, ട്രഷറർ മുസ്തഫ ചെമ്മംകുഴി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഹംസ ദേശമംഗലം, ഒ.എം.ബഷീർ സംസ്ഥാന സെക്രട്ടറി എ.കെ.ഉമ്മർ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ഇ.ബഷീർ എറണാകുളം, എം.എ.അസീസ് മാസ്റ്റർ കൊല്ലം, സിയാദ് ചെമ്പറക്കി, ഹാരിസ് കോടത്തൂർ, ഒ.വി.ഹംസ, ഇസ്മയിൽ അത്തോളി, സൈതലവി മണ്ണാർക്കാട്, പി.എസ്.മുഹമ്മദ് അലി നെല്ലിക്കുഴി, കെ.ടി.മുഹമ്മത്, എ.എം.എസ്.അലവി, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.