കൂട് ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് നിരോധനം; ലംഘിച്ചാൽ പിടിവീഴും
text_fieldsകോട്ടയം: മീൻ കൂടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഫിഷറീസ് വകുപ്പ് നിരോധിച്ചു. ശുദ്ധജല മത്സ്യങ്ങളുടെ പ്രജനനസമയമായ മൺസൂൺ സീസണിൽ മുട്ടയിടാനെത്തുന്ന മത്സ്യങ്ങൾ കൂട്ടത്തോടെ ഇത്തരം കൂടുകളിൽ അകപ്പെടുന്നതാണ് നിരോധനം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിനെ പ്രേരിപ്പിച്ചത്. വലിയ കൂടുകൾക്കൊപ്പം ചെറിയ കൂടുകൾക്കും വിലക്കുണ്ട്. ഇത്തരം രീതിയിൽ മീൻ പിടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനയും തുടങ്ങി. അടുത്തഘട്ടമായി ഉൾനാടൻ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.
ഒഴുക്കുള്ള സ്ഥലങ്ങളിലാണ് കൂടുതലായി കൂടുകൾ സ്ഥാപിക്കുന്നത്. ഇതിേനാട് ചേർന്നുള്ള ഭാഗങ്ങൾ കെട്ടിയടക്കുന്നതും പതിവാണ്. ഇതോടെ ആ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന മുഴുവൻ മീനുകളും കൂടുകളിൽ അകപ്പെടുന്നു. മധ്യകേരളത്തിലെ നദികൾ കേന്ദ്രീകരിച്ചും കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലും ഇത്തരം മത്സ്യബന്ധനം വ്യാപകമാണ്.
പുഴ മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുന്നതിനും ചിലയിനം മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിനും പിന്നിൽ കൂട് മത്സ്യബന്ധനത്തിന് പങ്കുണ്ടെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു. കുട്ടനാടൻ മേഖലകളിൽ ആമകൾ കൂട്ടത്തോെട കൂടുകളിൽ അകപ്പെടുന്നതായും കെണ്ടത്തിയിരുന്നു.
മുള, ഇൗറ്റ, കയർ എന്നിവ ഉപയോഗിച്ചാണ് കൂട് സാധാരണയായി നിർമിക്കുന്നത്. അടുത്തകാലത്തായി ചിലയിടങ്ങളിൽ ഇരുമ്പും ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.