ചർച്ച പരാജയം, കോൺട്രാക്ട് കാര്യേജ് ബസ് സമരം തുടരും
text_fieldsതിരുവനന്തപുരം: സ്വകാര്യ അന്തർസംസ്ഥാന കോൺട്രാക്ട് കാര്യേജ് ഉടമകളുമായി ഗതാ ഗതമന്ത്രി നടത്തിയ ചർച്ച പരാജയം; സമരം തുടരുമെന്ന് ബസുടമകൾ. പെർമിറ്റ് ലംഘനത്തിന ുള്ള പിഴ ഒഴിവാക്കണമെന്നും എല്ലാ പോയൻറുകളിൽനിന്നും യാത്രക്കാരെയെടുക്കാൻ അനുവ ദിക്കണമെന്നുമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ, നിയമലംഘനമുണ്ടായാൽ ന ടപടിയുണ്ടാകുമെന്നും ചട്ടപ്രകാരമുള്ള പരിശോധനാകാര്യത്തിൽ വിട്ടുവീഴ്ചക്കില് ലെന്നും മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയതോടെ ചർച്ച വഴിമുട്ടി.
അനാവശ്യ പരി ശോധനകൾ മോേട്ടാർവാഹനവകുപ്പിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നെങ്കിൽ ചൂണ്ടിക്കാട് ടിയാൽ നടപടിയെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം കോൺട്രാക്ട് കാര്യേജുകളുടെ സർവിസ് സംബന്ധിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷെൻറ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, പിഴക്കാര്യത്തിൽ തീരുമാനം വേണമെന്നതായിരുന്നു ബസുടമകളുടെ ശാഠ്യം.
സംസ്ഥാനത്തെ കൂടുതൽ കേന്ദ്രങ്ങളിൽനിന്ന് സർവിസ് ആരംഭിക്കുന്നതിനുള്ള നിയമസാധ്യതയും സാഹചര്യങ്ങളും പരിശോധിക്കുന്നതിന് ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിയമസെക്രട്ടറി, ഗതാഗതസെക്രട്ടറി, ഗതാഗത കമീഷണർ, ഗതാഗതരംഗത്തെ വിദഗ്ധൻ എന്നിവരടങ്ങുന്നതാണ് ഉപസമിതി. ഇവരുടെ ശിപാര്‍ശ ലഭിച്ചശേഷം നിരക്കടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ പക്ഷേ, ബസുടമകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് ബംഗളൂരുവിലേക്കടക്കം സർവിസ് നടത്തുന്ന 395 സ്വകാര്യ കോൺട്രാക്ട് കാര്യേജുകളാണ് ഒാട്ടം നിർത്തിയത്. സമരം യാത്രക്കാരെ ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അധിക സർവിസുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: 400ഒാളം സ്വകാര്യ അന്തർസംസ്ഥാന സർവിസുകൾ ഓട്ടം നിർത്തിയതോടെ അധിക സർവിസ് അടക്കം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ ബദൽ ക്രമീകരണം. 48 ബസുകളിലായി 2350 പേർക്കുള്ള റിസർവേഷൻ സൗകര്യമാണുള്ളത്. സാധാരണ ദിവസങ്ങളില്‍ പരമാവധി 1000 യാത്രക്കാരാണ് കെ.എസ്.ആര്.ടി.സിക്കുണ്ടാവുക. ആഴ്ചയുടെ ആദ്യദിനവും അവസാനദിനവുമാണ് തിരക്കുള്ളത്. എന്നാല്‍പോലും 80 ശതമാനം സീറ്റുകളിലാണ് യാത്രക്കാരുണ്ടാവുക.
ഇതുകൂടാതെ പ്രധാന ഡിപ്പോകളിൽനിന്ന് അധിക സർവിസുകളും ഏർപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് അധിക സർവിസുകൾ. കർണാടക ആർ.ടി.സിയുടെ ബംഗളൂരു സർവിസുകളിൽ 2500 സീറ്റുണ്ട്. തിങ്കളാഴ്ച സീറ്റ് റിസർേവഷൻ പൂർണമായിരുന്നു. ജൂൺ 21നാണ് സ്വകാര്യബസുകൾ പണിമുടക്ക് നിശ്ചയിച്ചത്.
കൂടുതൽ സർവിസ് സന്നദ്ധത അറിയിച്ച് കർണാടക ആർ.ടി.സി
ബസ് സമരത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്താൻ സന്നദ്ധത അറിയിച്ച് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്. വിശേഷാവസരങ്ങളില്‍ പെര്‍മിറ്റ് പ്രകാരമല്ലാതെ ബസുകള്‍ ഓടിക്കാറുണ്ട്.
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് കേരളത്തിൽ ഒരു സ്പെഷൽ സർവിസ് നടത്തുേമ്പാൾ സമാനസ്വഭാവത്തിൽ കെ.എസ്.ആര്.ടി.സിക്ക് ഒരു ബസ് ഓടിക്കാം. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളില്‍ തമ്മില്‍ പ്രത്യേക സര്‍വിസുകള്‍ നടത്തുന്നതിന് കരാറിെൻറ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.