കരിപ്പൂർ വിമാനത്താവള വികസനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മലപ്പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്റ്റ് 25ന് ചേരാൻ നേരത്തേ തീരുമാനിച്ച യോഗം സാേങ്കതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.
വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ പരിഹാരം കാണാനാണ് സർക്കാർ ശ്രമം. 2017 മുതൽ സ്ഥലം ഏറ്റെടുക്കുന്നതിനായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ 12 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാൽ, പാരിസ്ഥിതികാഘാത പഠനം പോലും നടത്താൻ സാധിക്കാത്ത രീതിയിൽ പ്രതിരോധങ്ങൾ ഉയർന്നിരുന്നു.
വിമാനത്താവള അതോറിറ്റി ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭൂമി ഏറ്റെടുത്ത് നൽകുക എന്നതു മാത്രമാണ് സർക്കാറിെൻറ ചുമതല. രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടും ജനപ്രതിനിധികളോടും ആലോചിച്ച് സമവായത്തിലൂടെ ഏറ്റെടുക്കാൻ പറ്റുന്ന ഭൂമി എത്രയുംവേഗത്തിൽ എടുക്കും. ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പ്രായോഗികമായ അഭിപ്രായം പറയാൻ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
ചില ആശയക്കുഴപ്പങ്ങൾ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ട്. ബന്ധപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.