ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച: എ.ഡി.ജി.പിയുടെ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, പ്രത്യേക സംഘത്തിലെ അംഗം ഐ.ജി. സ്പര്‍ജൻ കുമാർ എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചഭക്ഷണത്തിന് ശേഷവും തുടർന്നു.
കഴിഞ്ഞ വർഷം മേയ് 22ന് ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി തൃശൂരിലും ജൂണ്‍ 23ന് കോവളത്ത് റാം മാധവുമായുമാണ് അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുപ്പ്.
ഇത് രണ്ടാംതവണയാണ് അജിത്കുമാറിന്റെ മൊഴിയെടുക്കുന്നത്. ആദ്യഘട്ടത്തിൽ ആർ.എസ്.എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അജിത്കുമാർ ഡി.ജി.പിക്ക് നൽകിയ കത്തും മുൻനിർത്തിയായിരുന്നു ആദ്യം മൊഴിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.