മീസാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഉടമയുടെ വീട്ടിലേക്ക് മാർച്ച്
text_fieldsവേങ്ങര: നിക്ഷേപത്തുക തിരിച്ചുതരണമെന്നാവശ്യപ്പെട്ട് മീസാൻ ഗോൾഡ് സ്ഥാപക എം.ഡി മീസാൻ അബ്ദുല്ലയുടെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി. ഊരകം പൂളാപ്പീസിലെ വീട്ടിലേക്കാണ് കുടുംബങ്ങൾ പ്രതിഷേധവുമായെത്തിയത്. വനിതകളടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.
15 വർഷം മുമ്പ് കോഴിക്കോട്, അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപസ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് വ്യാപാരനഷ്ടംകൊണ്ടോ മറ്റു നിയമപ്രശ്നംകൊണ്ടോ ആയിരുന്നില്ലെന്നും എം.ഡിമാർ തുക വക മാറ്റി സ്വന്തം പേരിലാക്കിയതിനാലാണെന്നും നിക്ഷേപകർ പറഞ്ഞു. കോഴിക്കോട്ടെ സ്ഥലം വിറ്റ് നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരം കാണാൻ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് പ്രക്ഷോഭ വഴി തെരഞ്ഞെടുത്തത്.
പ്രശ്നപരിഹാരത്തിന് ഇനിയും വഴി ഒരുങ്ങുന്നില്ലെങ്കിൽ മറ്റു എം.ഡിമാരുടെ വീടുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അവർ പറഞ്ഞു. പ്രകടനം അഡ്വ. സമീർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. പ്രൊട്ടക്ഷൻ ഗ്രൂപ് കൺവീനർ വി.പി. മുഹമ്മദ് മഞ്ചേരി, സൈതലവി മഞ്ചേരി, അസീസ് കണ്ണൂർ, ഇബ്രാഹിം എടപ്പാൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.