രണ്ടു വർഷമെടുത്ത് മെഗൻ വീടു പണിതു; കള്ളൻ കൊണ്ടുപോയി
text_fieldsന്യൂയോർക്: സ്വന്തമായൊരു വീട് ചെലവേറിയ സ്വപ്നമായി മാറിയ അമേരിക്കയിൽ രണ്ടു വ ർഷമെടുത്ത് ആവശ്യത്തിനിണങ്ങും വിധം നിർമിച്ച വീട് വൈകാതെ കള്ളൻ കൊണ്ടുപോയ ആധിയി ലാണ് മെഗൻ പാനു. ഭൂചലനമോ അഗ്നിബാധയോ വന്ന് തകർന്നുപോയിരുന്നുവെങ്കിൽ ആരോട െങ്കിലും പറയാമായിരുന്നു. ഇതുപക്ഷേ, ലോകത്തുതന്നെ ആദ്യമായി വീട് മോഷണവസ്തുവായതാണ് പാനുവിെൻറ പരിഭവം.
വെബ്സ്റ്റർ യൂനിവേഴ്സിറ്റി ബിരുദധാരിയായി യുവതി ഒറ്റക്കാണ് വീടൊരുക്കിയത്. എവിടെയും ഉരുട്ടിക്കൊണ്ടുപോകാൻ പാകത്തിൽ വീലുകൾ ഘടിപ്പിച്ചിരുന്നു. ആട്ടിൻതോലിൽ നിർമിച്ച പരവതാനിയാണ് അടിയിൽ വിരിച്ചത്. അകത്ത് വൈദ്യുതിയും വെള്ളവും സജ്ജീകരിച്ചു. പ്രകൃതിക്കിണങ്ങിയ ജനൽ, തകര കൊണ്ടുള്ള മേൽക്കൂര തുടങ്ങിയവയും 12 അടി ഉയരത്തിൽ ഒരുങ്ങിയ വീടിനുണ്ടായിരുന്നു. അടുത്ത ദിവസം ഇതിലേക്ക് താമസം മാറാനിരിക്കെയായിരുന്നു ബദൽ വീടെന്ന നിലക്ക് രാജ്യത്തുടനീളം പ്രശസ്തമായ വീടുമായി കള്ളൻ കടന്നത്.
2017ൽ പെൻസിലെടുത്ത് വെറുതെ വരഞ്ഞ ചിത്രങ്ങളിൽനിന്നാണ് വീട് നിർമാണത്തിെൻറ തുടക്കം. സ്ഥലവും സൗകര്യവും കിട്ടാൻ ഫേസ്ബുക്കിനെ ആശ്രയിച്ചെങ്കിലും നിർമാണം വീടിനു പുറത്തുവെച്ചുതന്നെയിരുന്നു. കഴിഞ്ഞ മാർച്ചോടെ ഏകദേശം പൂർത്തിയായി. നിർമാണത്തിൽ അപൂർവം ചിലപ്പോൾ സുഹൃത്തുക്കളും പിതാവും കൂട്ടിനുവന്നു. 20,000 ഡോളറായിരുന്നു ചെലവ്. മോഷണം പോയത് വീടായതിനാൽ പിറ്റേന്നുതന്നെ പൊലീസ് കണ്ടെത്തിയത് ആശ്വാസമായിട്ടുണ്ട്. 30 കിലോമീറ്റർ അപ്പുറത്താണ് വീട് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.