Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇത്രേം എഴുതിയതൊന്നും...

'ഇത്രേം എഴുതിയതൊന്നും പോരേ? ഞാൻ ഇനീം എഴുതണോ ?' വൈറലായി കൊച്ചുകുറുമ്പിയുടെ വിഡിയോ

text_fields
bookmark_border
ഇത്രേം എഴുതിയതൊന്നും പോരേ? ഞാൻ ഇനീം എഴുതണോ ? വൈറലായി കൊച്ചുകുറുമ്പിയുടെ വിഡിയോ
cancel

സ്കൂളിൽ പോകാൻ പറ്റാത്ത കൊറോണക്കാലത്തും പഠിക്കാൻ പറയുന്ന പിതാവിനോട് പിണങ്ങുന്ന ഒരു കുറുമ്പി പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. അച്ഛൻ ലീവ് തരാമെന്ന് പറഞ്ഞ് തന്നെ പറ്റിക്കുന്നതല്ലാതെ തരാറില്ലെന്ന പരാതിയുമുണ്ട് കൊച്ചു മെഹ്റിന്. യു.കെ.ജിക്കാരിയായ മെഹ്റിൻ പഠിക്കാൻ പറയുന്ന പിതാവിനോട് പറയുന്ന പരിഭവം ചെറുചിരിയോടല്ലാതെ ആർക്കും കാണാനാകില്ല. വ്യക്തമായ വാക്കുകളിലൂടെ സംസാരിക്കുന്ന കുരുന്നിന്‍റെ ഓരോ ഭാവവും സെബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഒരു പേജ് എഴുതിക്കഴഞ്ഞാൽ അടുത്ത പേജ് എഴുതാൻ പറയുന്ന അപ്പയോടാണ് മെഹ്റിന്‍റെ പരാതി മുഴുവൻ. ഒരു ദിവസമെങ്കിലും ലീവ് തന്നൂടേ എന്നും ഈ കുരുന്ന് ചോദിക്കുന്നുണ്ട്.

സൗദി അറേബ്യയിൽ സ്ഥിരതാമസമാക്കിയ നൗഷാദ്-ഷെമിന ദമ്പതികളുടെ മകളാണ് മെഹ്റിൻ. മലപ്പുറം വളാഞ്ചേരിയിലാണ് ഇവരുടെ നാട്. കുറുമ്പുകാരിയുടെ വിഡിയോ മാതാവിന്‍റെ സഹോദരൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehrin
Next Story