എ.കെ.ജിക്ക് ജന്മനാട്ടില് സ്മാരകമുയരുന്നു
text_fieldsകണ്ണൂർ: പാവങ്ങളുടെ പടത്തലവൻ എ.കെ.ജിക്ക് ജന്മനാട്ടില് സ്മാരകമുയരുന്നു.
പെരളശ്ശേരി പള്ളിയത്ത് നിർമിക്കുന്ന സ്മൃതി മ്യൂസിയത്തിന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.കെ.ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുകയാണ് സ്മാരകത്തിെൻറ ലക്ഷ്യം.
ഫോട്ടോകളും ചിത്രങ്ങളും രേഖകളും ദൃശ്യശകലങ്ങളും വെര്‍ച്വല്‍ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയ ചരിത്ര സംഭവ മുഹൂര്‍ത്തങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുക.
1930ലെ ഉപ്പു സത്യഗ്രഹം, 1932ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ 1961 ല്‍ നടന്ന സത്യഗ്രഹം, 1971ല്‍ മിച്ചഭൂമി സമരത്തിെൻറ ഭാഗമായി നടന്ന മുടവന്‍ മുകള്‍ കൊട്ടാരമതില്‍ ചാടി നടത്തിയ സമരം, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍, ജീവിതത്തിെൻറ അവസാന നാളുകളില്‍ അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങി എ.കെ. ഗോപാലെൻറ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ രേഖകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
പാര്‍ലമെൻറില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തില്‍ ഉണ്ടാകും. അപൂര്‍വം ചില വിഡിയോ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ച് എ.കെ.ജിയുടെ ജീവിതം വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയും പുതുതലമുറക്ക് പരിചയപ്പെടുത്തും.
ആഹാര വിപണനത്തിന് ജനകീയ മുഖം നല്കിയ ഇന്ത്യന്‍ കോഫീ ഹൗസ് ചെയിനുകളുടെ തുടക്കക്കാരന് എന്നതിനെ ഓര്‍മിപ്പിച്ച് സ്മൃതി മ്യൂസിയത്തില്‍ ഇന്ത്യന്‍ കോഫീ ഹൗസിെൻറ ഒരു ചെറിയ പതിപ്പും പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.