വിട പറഞ്ഞത് എല്ലാവരുടെയും കുട്ടിമ്മാൻ
text_fieldsഡോ. പി.ആർ. രമേഷ് ചീഫ് (ക്ലിനിക്കൽ റിസർച്), ആര്യവൈദ്യശാല - ( പി.കെ. വാര്യരുടെ 100 ാം പിറന്നാൾ ദിനത്തിൽ ആദരവുമായി 'മാധ്യമം' പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്ന്)
നിയോഗം നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നറിയാൻ മഹാന്മാരുടെ ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിച്ചാൽ മതി. മഹത്തായ ഇത്തരമൊരു നിയോഗം കൊണ്ട് ധന്യമായ ജീവിതം നയിച്ച വ്യക്തിത്വമാണ് ഞങ്ങളുടെ കുട്ടിമ്മാൻ എന്നു വിളിക്കുന്ന ഡോ. പി.കെ. വാര്യർ.
കുട്ടിക്കാലത്ത് അച്ഛമ്മയും മുതിർന്നവരും പറഞ്ഞുതന്ന വലിയമ്മാവെൻറയും (വൈദ്യരത്നം പി.എസ്. വാര്യർ) ചെറിയമ്മാവെൻറയും (കവി കുലഗുരു പി.വി. കൃഷ്ണവാര്യർ) കുട്ടിമ്മാെൻറയും ജീവിതമുഹൂർത്തങ്ങൾ കേട്ടറിഞ്ഞാണ് വളർന്നത്. പിൽക്കാലത്ത് സൗമ്യവും സ്നേഹവാത്സല്യത്തോടെയുമുള്ള അദ്ദേഹത്തിെൻറ തുറന്ന സമീപനം ഞങ്ങൾ കുട്ടികൾക്ക് ഹൃദ്യമായിരുന്നു. അക്കാലത്ത് ജീവിതശൈലിയുടെ പ്രധാന വിനോദോപാധി സിനിമയായിരുന്നു.
അതിനാൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് അദ്ദേഹത്തിന് ഇത്തരം ഒത്തുകൂടലുകൾ ആശ്വാസമായിരുന്നു. മുതിർന്നശേഷം ആര്യവൈദ്യശാലയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴാണ് കുട്ടിമ്മാൻ എന്നതിനേക്കാൾ ഉപരി ഡോ. പി.കെ. വാര്യരെന്ന വ്യക്തിത്വത്തെ അനുഭവിക്കാനായത്.
1996ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിൽ റിസർച് ചെയ്യുമ്പോഴാണ് അദ്ദേഹത്തിെൻറ ശാസ്ത്ര ഗവേഷണോത്സുകതയുടെ ആഴം അടുത്തറിഞ്ഞത്. 2002ൽ ഞാൻ ഡൽഹിയിലെ ആര്യവൈദ്യശാല ആശുപത്രിയിലെ പ്രധാനവൈദ്യനായിരിക്കെ വാര്യർ സാർ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം നൽകിയ ഉപദേശം ഇന്നും പ്രായോഗികമാക്കാൻ ശ്രമിക്കാറുണ്ട്. ''എല്ലാവരെയും കൂടെ കൊണ്ടുനടക്കാൻ എപ്പോഴും ശ്രദ്ധ വേണം. എല്ലായ്പ്പോഴും ശിക്ഷ കൊണ്ട് മാത്രം കാര്യമുണ്ടാകണമെന്നില്ല''-ഇതായിരുന്നു സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.