കോവിഡ്: മലബാറിൽ മെമു ട്രെയിൻ സർവിസ് ഉടൻ ആരംഭിക്കണമെന്നാവശ്യം
text_fieldsകോഴിക്കോട്: മലബാറിന് മെമു ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം കോവിഡ് പശ്ചാത്തലത്തിൽ ശക്തമായി. മഹാമാരിയുടെ കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനാവുമെന്നതിനാലാണ് മെമു ട്രെയിനുകൾ ഉടൻ അനുവദിക്കണമെന്ന ആവശ്യമുയരുന്നത്. മലബാറിന് മെമു അനുവദിച്ചതായി എട്ടുമാസം മുമ്പ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിെൻറ അറിയിപ്പ് വന്നെങ്കിലും സാേങ്കതിക കാരണങ്ങളാൽ വൈകുകയായിരുന്നു.
നിലവിൽ പാലക്കാട്- എറണാകുളം, എറണാകുളം -കൊല്ലം, കൊല്ലം -നാഗർകോവിൽ എന്നീ റൂട്ടുകളിലാണ് അത്യാധുനിക ഹ്രസ്വദൂര ട്രെയിനുകൾ സർവിസ് നടത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് തൽക്കാലം നിർത്തിവെച്ച മെമു സർവിസുകൾ സംസ്ഥാനം ആവശ്യപ്പെട്ടാൽ ഉടൻ പുനരാരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മെമു ട്രെയിനുകൾ മറ്റു പൊതുഗതാഗതങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യാത്രക്കാർക്ക് കയറാനും ഇറങ്ങാനും വീതിയുള്ള വെവ്വേറെ വാതിലുകൾ, മികച്ച ശുചിമുറികൾ, കൈ കഴുകാനുള്ള സൗകര്യങ്ങൾ, സി.സി.ടി.വി കാമറ, എമർജൻസി ബട്ടൺ, ജി.പി.എസ്, യാത്രക്കാർക്ക് വേണ്ടിയുള്ള അനൗൺസ്മെൻറ്, കുഷ്യൻ സീറ്റുകൾ, എയർ സസ്പെൻഷൻ, എളുപ്പത്തിൽ നീക്കാവുന്ന ഡോറുകൾ, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയവ ആധുനിക മെമു ട്രെയിനുകളിലുണ്ട്. കൂടുതൽ വൃത്തിയും വെടിപ്പുമുള്ള യാത്ര കോവിഡ് കാലത്ത് അനിവാര്യമായതിനാൽ ഇത്തരം യാത്രാസംവിധാനങ്ങൾക്ക് പരിഗണനവേണമെന്നാണ് ആവശ്യമുയരുന്നത്.
ഇൗ വിഷയത്തിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയരേണ്ടതുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.