മാടായി കോളജിൽ എല്ലാ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
text_fieldsപഴയങ്ങാടി: കാമ്പസിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി മാടായി കോളജ് മാതൃകയായി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ പാഡ് ഫ്രീ കാമ്പസായി മാടായി കോളജ് മാറി. എ.ഐ.സി.സി വക്താവും സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സനുമായ ഡോ. ഷമാ മുഹമ്മദ് കോളജ് യുനിയനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാരമ്പര്യ രീതികളിൽ നിന്ന് മാറാനും ആധുനിക മാറ്റങ്ങൾ ഉൾകൊള്ളാനും സന്നദ്ധമാകുന്ന ഒരു തലമുറയാണ് നാട് പ്രതീക്ഷിക്കുന്നതെന്നും മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി കൂടുതൽ കാമ്പസുകളിൽ വ്യാപിപ്പിക്കുമെന്നും മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയായ ‘പെണ്ണിടം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഡോ. ഷമാ മുഹമ്മദ് പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എസ്. ലത അധ്യക്ഷത വഹിച്ചു. സായ് ശരൺ, വി.ശിജിത്ത്, ഷിജിന , കെ.പി.ജിഷ്ന, രാജശ്രീ, രജിത്ത്, നവനീത് നാരായണൻ, പുത്തൻപുരയിൽ രാഹുൽ എന്നിവർ സംസാരിച്ചു. നൗറിൻ ആയിഷ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.