മാനസികപീഡനമെന്ന്; കന്യാസ്ത്രീ സഭ വിട്ടു
text_fieldsകൊച്ചി: സീറോ മലബാര്‍ സഭയുടെ അസീസി സിസ്റ്റേഴ്സ് സന്യാസസഭയില്‍ അംഗമായിരുന്ന കന് യാസ്ത്രീ സഭ വിട്ടു. മാനസികപീഡനവും വിവേചനവും സഹിക്കാതെയാണ് സഭ വിട്ടതെന്ന് ബന്ധുക്ക ൾ അറിയിച്ചു. ചിറ്റൂരിൽ ലൂർദ് ആശുപത്രിക്ക് സമീപത്തെ കോൺവൻറിൽനിന്ന് കഴിഞ്ഞ ചൊവ്വാ ഴ്ച പുലർച്ചയാണ് കന്യാസ്ത്രീയെ പിതാവ് വീട്ടിലേക്ക് കൊണ്ടുപോയത്.
വിട്ടുപോരുമ്പോഴും പീഡനം തുടർന്നതായി ഇവർ പരാതിപ്പെട്ടു. കന്യാസ്ത്രീ സ്വയം പിരിയുന്നതായി കത്തെഴുതി ഒപ്പിടുവിക്കാൻ ശ്രമിച്ചു. മഠം വിട്ടുപോകണമെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് മുന്നിലൂടെ ആകരുതെന്നും പുലര്‍ച്ചയോ രാത്രി എട്ടിനുശേഷമോ മാത്രമേ പോകാവൂ എന്നും മഠത്തില്‍നിന്ന് നിർബന്ധിച്ചു. തുടർന്നാണ് പുലർച്ച കൂട്ടിക്കൊണ്ടുപോവേണ്ടിവന്നത്.
29 വയസ്സുള്ള ഇവർ പ്ലസ് വണിന് പഠിക്കുമ്പോഴാണ് സഭയിൽ ചേര്‍ന്നത്. കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ് സഭയിൽ ചേരാൻ പ്രേരണയായത്. ഇതിനിടെ, അധികൃതർ മാനസികമായി പീഡിപ്പിക്കുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാരെ ഓർത്ത് എന്തും സഹിച്ച് തുടരാൻ ശ്രമിച്ചെങ്കിലും പീഡനം അതിരുവിട്ടതോടെ കൂട്ടിക്കൊണ്ടുപോവാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു.
സ്വയം പിരിഞ്ഞുപോവുകയാണെന്ന കത്ത് നല്‍കണമെന്നായിരുന്നു മഠം അധികൃതരുടെ ആവശ്യം. അതിന് കന്യാസ്ത്രീയും കുടുംബവും വിസമ്മതിച്ചു. തുടര്‍ന്ന് മഠം അധികൃതര്‍തന്നെ പിതാവിെൻറ പേരില്‍ കത്ത് തയാറാക്കി. സ്വയം വിട്ടുപോവുകയാണെന്നായിരുന്നു ഉള്ളടക്കം. അതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതോടെയാണ് പുലർച്ച വന്ന് കൂട്ടിക്കൊണ്ടുപോവാൻ നിർബന്ധിച്ചതെന്ന് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ സമര കൂട്ടായ്മയായ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിെൻറ ഫേസ്ബുക്ക് പേജിൽ കന്യാസ്ത്രീ സഭ വിട്ടത് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.