Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേപ്പാടി സ്‌കൂള്‍...

മേപ്പാടി സ്‌കൂള്‍ ഇന്ന് തുറക്കും; മുണ്ടക്കൈ സ്കൂൾ ഇനി മേപ്പാടി എ.പി.ജെ ഹാളിൽ

text_fields
bookmark_border
മേപ്പാടി സ്‌കൂള്‍ ഇന്ന് തുറക്കും; മുണ്ടക്കൈ സ്കൂൾ ഇനി മേപ്പാടി എ.പി.ജെ ഹാളിൽ
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന മേ​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ അ​ധ്യ​യ​നം ആ​രം​ഭി​ക്കും.

ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന ചൂ​ര​ൽ​മ​ല​യി​ലെ വെ​ള്ളാ​ർ​മ​ല ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​നം ജി.​എ​ച്ച്. എ​സ്.​എ​സ് മേ​പ്പാ​ടി​യി​ലും മു​ണ്ട​ക്കൈ ജി.​എ​ൽ.​പി എ​സി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​നം മേ​പ്പാ​ടി എ.​പി.​ജെ ഹാ​ളി​ലു​മാ​ണ് തു​ട​ങ്ങു​ക. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നോ​ത്സ​വം.

ഉ​രു​ള്‍പൊ​ട്ടി​യ ജൂ​ലൈ 30 മു​ത​ല്‍ നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത് മേ​പ്പാ​ടി സ്കൂ​ളി​ലാ​യി​രു​ന്നു. താ​ല്‍ക്കാ​ലി​ക പു​ന​ര​ധി​വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി പാ​ര്‍പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച 30 പേ​രെ​ക്കൂ​ടി ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​ഞ്ഞു.

ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യ ആ​റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം മ​നു​ഷ്യ​രു​ടേ​താ​ണെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 231 മൃ​ത​ദേ​ഹ​ങ്ങ​ളും 217 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad landslideMeppadi School
News Summary - Meppadi School will open today
Next Story