ആനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവം: റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ
text_fieldsമേപ്പാടി: വിനോദ സഞ്ചാരിയായ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരായ രണ്ടുപേർ അറസ്റ്റിൽ. ബത്തേരി നൂൽപ്പുഴ കല്ലൂർ സ്വദേശി സുനീർ, ചീരാൽ സ്വദേശി റിയാസ് എന്നിവരെയാണ് ശനിയാഴ്ച മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
കണ്ണൂർ സ്വദേശിയും കോളജ് അധ്യാപികയുമായ ഷഹാന കഴിഞ്ഞ 23നാണ് റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് പ്രവർത്തിച്ചതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച ഉടമകള്‍ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അനുമതി ഇല്ലാതെ ടെൻറുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിന് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.