വ്യാപാരികൾ ചോദിക്കുന്നു; ഞങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുമോ?
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വന്നാലും വ്യാപാരികൾക്ക് നിലനിൽപിനുവേണ്ടിയുള്ള കൈത്താങ്ങ് തരുമോ? പ്രയാസങ്ങൾ ലഘൂകരിച്ചുതരുമോ? അനിയന്ത്രിത വാടകവർധനയിൽ സർക്കാർ ഇടപെടുമോ? ചോദിക്കുന്നത് വലിയങ്ങാടിയിലെ വലിയ വ്യാപാരികൾ...വരവും ചെലവും ഒത്തുപോവാൻ വളരെ പ്രയാസപ്പെടുന്ന മേഖലയായി കച്ചവടം മാറിയതാണ് ഏതാനും വർഷങ്ങളായുള്ള അവസ്ഥ. പ്രേത്യകിച്ച് ചെറുകിടക്കാരുടെ.
ചില്ലറക്കച്ചവടക്കാർക്കാണ് പരിഭവമേറെ. സ്വദേശി, വിദേശി കുത്തകകളുടെ മത്സരയോട്ടത്തിനിടയിൽ നടുവൊടിയുന്ന അവസ്ഥ. നോട്ടുനിരോധനവും ജി.എസ്.ടിയും പ്രളയവും നിപയും കോവിഡുമെല്ലാം ഒന്നിനുമേൽ ഒന്നായി ആഘാതമേൽപിച്ചത് കച്ചവടമേഖലയെയാണെന്ന് 30 വർഷത്തോളമായി കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപാരം നടത്തുന്ന എം.പി.എം. കാസിം പറഞ്ഞു. ഈ ഘട്ടങ്ങളിലൊന്നും സർക്കാറിെൻറ ഒരു സംരക്ഷണവും വ്യാപാരികൾക്ക് ലഭിച്ചില്ല. സർക്കാർ എത്രത്തോളം അശാസ്ത്രീയമായാണ് വ്യാപാരമേഖലയെ സമീപിക്കുന്നത് എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന വ്യാപാരലൈസൻസുമായി ബന്ധപ്പെട്ട സങ്കീർണതകൾ.
2021-22 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് ഓരോ സ്ഥാപനത്തിെൻറയും വാർഷിക മൂലധനനിക്ഷേപം തുക സത്യവാങ് മൂലത്തിൽ എഴുതി നൽകണം. മൂലധന നിക്ഷേപമെന്നത് സ്ഥാപനത്തിെൻറ മൊത്തം മുതൽമുടക്കാണ്. ഇതിൽ സ്ഥലവില, കച്ചവട വില, ഫർണിച്ചർവില, വാടകകെട്ടിടമാണെങ്കിൽ ഡെപ്പോസിറ്റ്, പ്രതിവർഷ വാടക, വിൽപനക്കായി വെച്ചിരിക്കുന്ന സാധനങ്ങളുടെ വില എന്നിവ ചേർന്നതാണ്. ജി.എസ്.ടി ഉൾപ്പെടെ ഒരുപാട് സർക്കാർ സംവിധാനങ്ങൾ വ്യാപാരം നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനുമുള്ളപ്പോൾ ലൈസൻസ് പുതുക്കാൻ എന്തിനാണിത്ര സങ്കീർണതകൾ. നാല് മുറി കടയിൽ വ്യാപാരം നടത്തുന്നയാൾ നാല് ലൈസൻസ് എടുക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്. നാട്ടിൽ എല്ലാ പുരോഗതിക്കും നിദാനമാകുന്ന, ആയിരങ്ങൾക്ക് തൊഴിൽ നൽകുന്ന ഒരു മേഖലയോട് ഒട്ടും സൗഹാർദപരമല്ല സർക്കാർ സമീപനം.
500 മുതൽ 15,000 രൂപവരെയാണ് വ്യാപാരലൈസൻസ് പുതുക്കാനുള്ള ഫീസ്. സ്ലാബ് സമ്പ്രദായത്തിൽ ശാസ്ത്രീയമായ മാറ്റത്തിരുത്തലുകൾ വേണം. വ്യാപാരമേഖലക്ക്് മാത്രമായി ഒരുമന്ത്രാലയം വേണമെന്ന് കാസിം പറഞ്ഞു. എല്ലാതരം ഫീസുകളും നികുതികളും അടച്ച് വ്യാപാരം നടത്തുന്ന കച്ചവടക്കാരന് മാലിന്യം സംസ്കരിക്കാനുള്ള സുസ്ഥിര സംവിധാനം സർക്കാർ ഒരുക്കുന്നില്ലെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി ജോസഫ് വലപ്പാട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.