വ്യവസായ വകുപ്പിെൻറയും മുതിർന്ന ഉദ്യോഗസ്ഥെൻറയും പങ്ക് ദുരൂഹം, അതൃപ്തി അറിയിച്ച് മേഴ്സിക്കുട്ടിയമ്മ
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനു ട്രോളറുകളും കപ്പലുകളും നിർമിക്കാൻ യു.എസ് കമ്പനിയുമായി കെ.എസ്.െഎ.എൻ.സി ഒപ്പുവെച്ച ധാരണപത്രത്തിനു പിന്നിൽ വ്യവസായ വകുപ്പിെൻറയും മുൻ െഎ.എ.എസ് ഉദ്യോഗസ്ഥെൻറയും പങ്ക് ദുരൂഹം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മത്സ്യത്തൊഴിലാളി സമൂഹത്തിെൻറ എതിർപ്പ് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ധാരണപത്രത്തെ തള്ളിയത്.
ഫിഷറീസ് വകുപ്പിനെ ഇരുട്ടിൽ നിർത്തി വ്യവസായ വകുപ്പ് സ്വീകരിച്ച നടപടികൾ ഞെട്ടിക്കുന്നതാണ്. ഇതിെല അതൃപ്തി മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിശ്വസ്തനായ വ്യവസായമന്ത്രി ഇ.പി. ജയരാജനെ രക്ഷിക്കുക എന്ന അടിയന്തര ദൗത്യം മുഖ്യമന്ത്രി ഏറ്റെടുത്തപ്പോൾ ഭരണ, പ്രതിപക്ഷ ഭേദെമന്യേ പ്രിയങ്കരനായ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥെൻറ പങ്ക് മറച്ചുവെക്കാനാണ് രാഷ്ട്രീയ നേതൃത്വത്തിെൻറ ശ്രമം. ചീഫ് സെക്രട്ടറി പദവി ഒഴിഞ്ഞശേഷം കെ.എസ്.െഎ.എൻ.സി ചെയർമാനായ ടോം േജാസിെൻറ പങ്കിനെ കുറിച്ചാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആക്ഷേപം.
2017ലെ പുതുക്കിയ മറൈൻ ഫിഷിങ് റെഗുലേഷൻ നിയമ പ്രകാരം മത്സ്യബന്ധന യാനങ്ങളുടെ നിർമാണത്തിനും അതിനുവേണ്ട കമ്പനിക്കും അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. മത്സ്യബന്ധന അനുമതിയും വകുപ്പിന് കീഴിലാണ്. ഇത് നിലനിൽക്കെയാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള കെ.എസ്.െഎ.എൻ.സി 400 ട്രോളറുകൾ നിർമിക്കാൻ അനുമതി നൽകിയത്. അടിസ്ഥാന സൗകര്യം കെ.എസ്.െഎ.എൻ.സി ഒരുക്കുമെന്നാണ് ഫെബ്രുവരി രണ്ടിലെ വാർത്തക്കുറിപ്പിൽ പറഞ്ഞത്.
ഇങ്ങനെ പിടിക്കുന്ന മത്സ്യം സംസ്കരിക്കാനാണ് വ്യവസായ വകുപ്പിലെ കെ.എസ്.െഎ.ഡി.സി സ്വകാര്യ കമ്പനിക്ക് സ്ഥലം നൽകിയതും. വിദേശ ട്രോളറുകൾക്കോ തദ്ദേശ കോർപറേറ്റ് യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകില്ലെന്ന മത്സ്യനയം മറികടന്നാണ് ധാരണപത്രം എന്നതും ദുരൂഹമാണ്. നിക്ഷേപക സംഗമത്തിൽ ഒപ്പുവെച്ച കരാറിൽനിന്ന് ഏറെ മുന്നോട്ട് പോയാണ് കെ.എസ്.െഎ.ഡി.സി സ്ഥലം നൽകിയത്.
ഉന്നതതല അറിവില്ലാതെ ഇത് നടക്കില്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളി സംഘടനകളുടേത്. ധാരണപത്രം ഒപ്പുവെച്ച കെ.എസ്.െഎ.എൻ.സി എം.ഡി പ്രശാന്ത് നായർ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നത് മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ കെ.എസ്.െഎ.എൻ.സി ചെയർമാൻ ടോം ജോസിെൻറ പങ്കിനെ കുറിച്ച് മൗനം പാലിക്കാനാണ് ഭരണ, പ്രതിപക്ഷ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.