നടികൾ ‘അമ്മ’യിൽ നിന്നുതന്നെ പോരാടണം: ഡബ്ല്യു.സി.സിക്ക് പിന്തുണയുമായി മേഴ്സിക്കുട്ടിയമ്മ
text_fieldsതിരുവനന്തപുരം: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ഡബ്ല്യു.സി.സിക്ക് പിന്തുണയുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സർക്കാർ എന്നും ഇരകൾക്കൊപ്പമാണ്. അവർ ഒരിക്കലും അനാഥമാകില്ല. ഡബ്ല്യു.സി.സി അംഗങ്ങൾ അമ്മ സംഘടനക്ക് ഉള്ളിൽ നിന്ന് തന്നെ പോരാടണം. സൈബർ ആക്രമണത്തിൽ നടിമാർ ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
അന്തസോടെ ജീവിക്കാനുള്ള സ്ത്രീകൾകളുടെ പോരാട്ടത്തിെൻറ ഭാഗമാണ് മീ ടൂ കാമ്പയിൻ. എം.എൽ.എയും നടനുമായ മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ ഇര പരാതി നൽകിയാൽ പൊലീസ് കേസെടുക്കും. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
അമ്മക്കും പ്രസിഡൻറ് മോഹന്‍ലാലിനുമെതിരെ ആരോപണം ഉന്നയിച്ച ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ പ്രമുഖ താരങ്ങളുടെ ആരാധകർ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.