എം.ഇ.എസും ഏരീസ് എസ്ട്രാഡോയും ധാരണപത്രം ഒപ്പുവെച്ചു
text_fieldsകോഴിക്കോട്: എം.ഇ.എസിന് കീഴിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഡിജിറ്റലൈസ് ചെയ്ത് ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യം മുൻനിർത്തി എം.ഇ.എസും ഏരീസ് എസ്ട്രാഡോയും ധാരണപത്രം ഒപ്പുവെച്ചു. നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വിമൻസ് കോളജിൽ നടന്ന ചടങ്ങിൽ ഏരീസ് എസ്ട്രാഡോ ഡയറക്ടർ എം.എസ്. മോനിഷും എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറും തമ്മിൽ ധാരണപത്രം കൈമാറി.
എൽവിസ് ഇ.ആർ.പി എന്ന എജുക്കേഷനൽ സോഫ്റ്റ്വെയർ എം.ഇ.എസിെൻറ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലവിൽവരുന്നതോടെ സ്ഥാപന അധികൃതരും വിദ്യാർഥികളുടെ രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കഴിയുമെന്ന് ഇരുവരും അറിയിച്ചു. ഏരീസ് ഗ്രൂപ് ഡയറക്ടർ സതീഷ് ചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
നഴ്സുമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ചർച്ചകളിൽ സർക്കാർ കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുമെന്ന് ഡോ. ഫസൽ ഗഫൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ നിശ്ചയിക്കുന്ന വേതനം നഴ്സുമാർക്ക് ഉറപ്പാക്കണമെന്നുള്ള കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെ അനുകൂലിക്കുന്നു. നഴ്സുമാർക്ക് മാന്യമായ േവതനം ലഭിക്കണമെന്നാണ് എം.ഇ.എസിെൻറ നിലപാെടന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയകോളജുകളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ കോളജുകൾ സർക്കാറുമായി ധാരണയിലെത്തുന്നത് എപ്രകാരമാണെന്നും അതിെൻറ നിയമ സാധ്യതകളെെന്തന്നും പരിശോധിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.