കോളജിൽ മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന് എം.ഇ.എസ്
text_fieldsകോഴിക്കോട്: അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തുവിട്ടു. എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.കെ ഫസൽ ഗഫൂറാണ് സർക്കുലർ പുറത്തുവിട്ടത്. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സർക്കുലറിൽ പറയുന്നുണ്ട്
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങൾ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനികൾ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം.
വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.