മെത്രാൻ കായൽ ടൂറിസം പദ്ധതി: യു.ഡി.എഫ് തീരുമാനം റദ്ദാക്കും
text_fieldsതിരുവനന്തപുരം: കുമരകം വില്ലേജിലെ മെത്രാൻ കായലിൽ ടൂറിസം പദ്ധതി നടപ്പാക്കാൻ കഴിഞ ്ഞ യു.ഡി.എഫ് സർക്കാർ എടുത്ത തീരുമാനം റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മെത് രാൻ കായലിലെ 420 ഏക്കർ നികത്തി ടൂറിസം പദ്ധതിക്കായി വിനിയോഗിക്കാൻ റെക്കിൻഡോ കുമരകം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് അനുമതി നൽകിയിരുന്നത്.
2016 മാർച്ച് ഒന്നിന് ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ശിപാർശ ചെയ്തിരുന്നു. ഇൗ സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കോന്നി മണ്ഡലത്തിൽ സൗജന്യമായി സാമുദായിക സംഘടനകൾക്ക് ഭൂമി പതിച്ചുനൽകാൻ കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്ത് എടുത്ത തീരുമാനവും റദ്ദാക്കും. പാട്ടത്തിന് ആവശ്യെപ്പട്ടാൽ നൽകുന്നത് പരിഗണിക്കും.
പൊലീസിലെ വാങ്ങലുകൾക്കും സേവനകരാറുകൾക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും നിശ്ചയിക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പൊലീസുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണിത്. റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരെ കമീഷൻ അധ്യക്ഷനായി നിയമിക്കും.
അതേസമയം സി.എ.ജി റിപ്പോർട്ടിൽ പറയുന്ന മറ്റ് വിഷയങ്ങൾ പരിശോധിക്കാൻ കമീഷനോട് ആവശ്യപ്പെടില്ല. മുന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർ കമീഷനില്‍ അംഗങ്ങളായിരിക്കും. നിലവില്‍ പൊലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനാണ് ജ. സി.എന്‍. രാമചന്ദ്രന് നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.