ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനു സമര്‍പ്പിച്ച ജീവിതം –പ്രധാനമന്ത്രി
text_fieldsതിരുവല്ല: മാർത്തോമ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനു സമര്‍പ്പിച്ച ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെത്രാപ്പോലീത്തയുടെ നവതി ആഘോഷം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെത്രാപ്പോലീത്തയും സഭയും നൽകിയ സംഭാവനകൾ, ഇതര ജനവിഭാഗങ്ങളിലും മാറ്റമുണ്ടാക്കി.
മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് പറഞ്ഞ മോദി ദേശീയതയുടെ മൂല്യങ്ങളില്‍ അടിയുറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ മെത്രാപ്പോലീത്ത ലോകം നേരിടുന്ന സമാനതകളിലാത്ത പ്രതിസന്ധിയെ ഓർത്ത് വിതുമ്പി. കോവിഡ് പ്രോട്ടോകോൾ പ്രകാരം തിരുവല്ല മാർത്തോമ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 11നായിരുന്നു ചടങ്ങുകൾ.
ആേൻറാ ആൻറണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ജില്ല കലക്ടർ പി.ബി. നൂഹ്, കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ, ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ. ഉമ്മൻ, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈദിക ട്രസ്റ്റി ഫാ. തോമസ് കെ. അലക്സാണ്ടർ, ആൽമായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് എന്നിവർ മംഗളപത്രം സമർപ്പിച്ചു. മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്കുവേണ്ടി ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.ആർ. അജിത് കുമാർ, ജില്ല സെൽ കോഓഡിനേറ്റർ വിനോദ് തിരുമൂലപുരം എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.